കത്രിക വിവാദം, ആ രോഗിയെ ചിലര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നു; ഡോ.ബി.പദ്മകുമാര്‍ അഭിമുഖം

പകര്‍ച്ചവ്യാധികള്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന കുട്ടനാട് അടങ്ങുന്ന ആലപ്പുഴ ജില്ലയുടെ ആരോഗ്യ മേഖലയില്‍ നാല് പതിറ്റാണ്ട് നീളുന്ന സര്‍വീസ്. സര്‍വ്വരോഗ വിജ്ഞാനകോശം എന്ന രോഗങ്ങളെക്കുറിച്ചുള്ള എന്‍സൈക്ലോപീഡിയ തയ്യാറാക്കിയയാള്‍. ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം വിവാദമായപ്പോള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. ഡോ.ബി.പദ്മകുമാര്‍ അനുഭവങ്ങള്‍ പറയുന്നു.