Film News

ലളിതയുടെ കയ്യില്‍ നിന്നും 250 രൂപ വാങ്ങിയിരുന്നു, ആ കടം ഞാന്‍ വീട്ടില്ല: ഒടുവില്‍ ഉണ്ണികൃഷ്ണന്‍

കെപിഎസി ലളിതയുടെ കയ്യില്‍ നിന്നും 250 രൂപ കടം വാങ്ങിയതിനെ കുറിച്ച് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറയുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. അമൃത ടിവിയിലെ അഭിമുഖത്തിലാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തില്‍ കെപിഎസി ലളിത, നെടുമുടി വേണു, സത്യന്‍ അന്തിക്കാട് എന്നിവരും ഉണ്ടായിരുന്നു. കെപിഎസി ലളിതയുടെ വിയോഗത്തിന് പിന്നാലെ സമൂഹമാധ്യമത്തില്‍ അഭിമുഖം വീണ്ടും ശ്രദ്ധേയമാവുകയാണ്.

ഒടുവില്‍ ഉണ്ണികൃഷ്ണന്‍: ലളിതയുടെ കയ്യില്‍ നിന്നും 250 രൂപ ഞാന്‍ കടം വാങ്ങിയിട്ടുണ്ട്. അത് ഇതുവരെ കൊടുത്തിട്ടില്ല. ആ കടം ഞാന്‍ വീട്ടില്ല. അതിന്റെ പലിശ കൂട്ടി നോക്കുകയാണെങ്കില്‍ 2-3 ലക്ഷം രൂപയായിട്ടുണ്ടാവും.

കെപിഎസി ലളിത: ഉണ്ണി ഏട്ടന്റെ ഭാര്യ മൂത്ത മോളെ നാട്ടില്‍ പ്രസവിച്ച് കിടക്കുകയാണ്. മദ്രാസില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ വണ്ടിക്കൂലിയില്ല. കുട്ടിയെ കാണാന്‍ ഒരു നിവര്‍ത്തിയും ഇല്ല. അങ്ങനെ അദ്ദേഹം ഓടി എന്റെ അടുത്ത് വന്നു. എന്നെ ആദ്യം വീട്ടിലേക്ക് വന്നോട്ടെ എന്ന് ചോദിച്ച് വിളിച്ചു. അപ്പോ ഞാന്‍ വന്നോളാന്‍ പറഞ്ഞു.

'എന്നെ ഒന്ന് സഹായിക്കണം, എന്റെ ഭാര്യ പ്രസവിച്ചു. എനിക്ക് ആ കുഞ്ഞിനെ കാണാന്‍ കൊതിയാകുന്നു. ഒരു 250 രൂപ തന്നാല്‍ ഞാന്‍ പോയൊന്ന് കണ്ടിട്ട് വരാം' , എന്നാണ് എന്നോട് പറഞ്ഞ്. അപ്പോ എനിക്ക് ആകെ വല്ലാതായി

ഒടുവില്‍ ഉണ്ണികൃഷ്ണന്‍: ഇതിലെ തമാശ എന്താണെന്ന് വെച്ചാല്‍ ലളിത മാര്‍വാഡിയുടെ കയ്യില്‍ നിന്നും പലിശയ്ക്ക് കടം വാങ്ങിയിരിക്കുകയാണ്. തൂങ്ങി ചത്തവന്റെ കാലില്‍ തൂങ്ങി ചാവുക എന്ന് പറയില്ലേ. എന്ന് പറഞ്ഞപോലെ ആയിപ്പോയി.

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി ടൈഗര്‍ ഫുഡ്‌സ് ഇന്ത്യ യുഎഇ വിപണിയിലും

ലോക എയ്ഡ്‌സ് ദിനം, മഹായുദ്ധം അവസാനിപ്പിക്കാൻ നാല് തന്ത്രങ്ങൾ

പകലിലെ അസാധാരണ തണുപ്പ് തുടരുമോ? ഡോ.എം.ജി.മനോജ് വിശദീകരിക്കുന്നു

പാട്ടുകാരനോ പാട്ടിനോ പകരമാകാൻ എഐയ്ക്ക് കഴിയില്ല: എആർ റഹ്മാന്‍

'എ ഹേറ്റ് ലെറ്റര്‍ ടു സിനിമ'; മോളിവുഡ് ടൈംസിന് പാക്ക് അപ്പ്‌

SCROLL FOR NEXT