Film News

‘മറിയം ടെയ്‌ലേഴ്‌സു’മായി കുഞ്ചാക്കോ ബോബന്‍; സംവിധാനം ജോണ്‍ പോള്‍ ജോര്‍ജ്

THE CUE

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. മറിയം ടെയ്‌ലേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആഷിക് ഉസ്മാനാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോണ്‍ പോള്‍ ഒരുക്കുന്ന ചിത്രമാണ് മറിയം ടെയ്‌ലേഴ്‌സ്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അഞ്ചാം പാതിരയാണ് കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം. ക്രൈം ത്രില്ലര്‍ ചിത്രമായ അഞ്ചാം പാതിരയില്‍ ഒരു കണ്‍സള്‍ട്ടന്റ് ക്രിമിനോളജിസ്റ്റായിട്ടാണ് താരം വേഷമിടുന്നത്.ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സൗബിന്‍ നായകനായ അമ്പിളിയായിരുന്നു ജോണ്‍ പോള്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ആഗസ്റ്റില്‍ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി; സംഭവം ഇന്‍കം ടാക്‌സ് റെയ്ഡിനിടെ

ചിരി ഗ്യാരന്റീഡ്; പക്കാ എന്റർടെയനർ ഈ 'പ്രകമ്പനം'; ആദ്യ പ്രതികരണങ്ങൾ

മസ്തിഷ്ക മരണത്തിലെ ഗാനം എന്തുകൊണ്ട് ചെയ്തു എന്നതിന്റെ ഉത്തരം ആ സിനിമ നൽകും: രജിഷ വിജയൻ

ഇന്ദ്രൻസിന്റെ 'ആശാൻ' വരുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്

SCROLL FOR NEXT