Film News

ദുരൂഹത തീര്‍ക്കുന്ന നോട്ടം, ടൊവിനോയും സുരാജും ഐശ്വര്യലക്ഷ്മിയും; കാണെക്കാണെ ഫസ്റ്റ് ലുക്ക്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഐശ്വര്യലക്ഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന കാണെക്കാണെ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ഉയരെ എന്ന സിനിമക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാണെക്കാണേ. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ

പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ആൽബി ആന്റണി ഛായാഗ്രഹണവും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിങും വിർവ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം. വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവരാണ് സൗണ്ട് ഡിസൈൻ. കല - ദിലീപ് നാഥ്, വസ്ത്രാലങ്കാരം - ശ്രേയ അരവിന്ദ് , മേക്കപ്പ് - ജയൻ പൂങ്കുന്നം.

മനുഷ്യബന്ധങ്ങളെ മുന്‍നിര്‍ത്തി വൈകാരിക തലങ്ങളിലൂടെ കഥ പറയുന്ന ത്രില്ലറായിരിക്കും ചിത്രമെന്ന് മനു അശോകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പെര്‍ഫോര്‍മന്‍സ് ഡ്രിവന്‍ സ്വഭാവമുള്ള ചിത്രമായിരിക്കും.

'ആസ് യു വാച്ച്' എന്ന ടാഗ്ലൈനോടുകൂടി റിലീസ് ചെയ്ത പോസ്റ്റര്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ ഒട്ടുമിക്ക താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ക്രിയേറ്റേഴ്‌സ് ആന്‍ഡ് മാര്‍ക്കറ്റേഴ്‌സ് സ്‌കൂള്‍ സഹ സ്ഥാപകനായി മെറ്റ മുന്‍ സൗത്ത് പാര്‍ട്ണര്‍ഷിപ്പ് ലീഡ് ജിനു ബെന്‍ ചുമതലയേറ്റു

തുടരുമിലെ അംബാസഡറിന്റെ ശബ്ധം പോലെയല്ല മലയന്‍കുഞ്ഞിലെ ഉരുള്‍പൊട്ടല്‍, അത് സൃഷ്ടിച്ചത് മറ്റൊരു രീതിയില്‍: വിഷ്ണു ഗോവിന്ദ്

എന്റെ കഥകൾ എഴുതുമ്പോൾ ആരെയും ഞാൻ അടുപ്പിക്കാറില്ല, പക്ഷെ കൂടെയുള്ളവർ അങ്ങനെയല്ല: രാജ് ബി ഷെട്ടി

പഞ്ചാബി ഹൗസിന്‍റെ കഥ ആദ്യം കേട്ടപ്പോഴേ പറഞ്ഞിരുന്നു, 'പടം ഹിറ്റാണ്' എന്ന്: ഹരിശ്രീ അശോകന്‍

കളങ്കാവല്‍ ഭദ്രകാളിയുടെ ആ ഐതീഹ്യത്തിലെ കഥയുടെ ഭാഗം; പേര് വന്ന വഴിയെക്കുറിച്ച് ജിതിന്‍ കെ ജോസ്

SCROLL FOR NEXT