കളങ്കാവല്‍ ഭദ്രകാളിയുടെ ആ ഐതീഹ്യത്തിലെ കഥയുടെ ഭാഗം; പേര് വന്ന വഴിയെക്കുറിച്ച് ജിതിന്‍ കെ ജോസ്

കളങ്കാവല്‍ ഭദ്രകാളിയുടെ ആ ഐതീഹ്യത്തിലെ കഥയുടെ ഭാഗം; പേര് വന്ന വഴിയെക്കുറിച്ച് ജിതിന്‍ കെ ജോസ്
Published on

നന്മ തിന്മകളുടെ പോരാട്ടം എന്ന അർത്ഥം വരുന്ന വാക്കായതുകൊണ്ടാണ് തന്റെ മമ്മൂട്ടി ചിത്രത്തിന് കളങ്കാവൽ എന്ന പേര് തെരഞ്ഞെടുത്തത് എന്ന് സംവിധായകൻ ജിതിൻ കെ ജോസ്. കഥ നടക്കുന്ന പശ്ചാത്തലത്തിന് തമിഴ്നാട് സംസ്കാരവുമായി ബന്ധമുണ്ട്. കളങ്കാവൽ എന്ന പേരിന് തമിഴിലും മലയാളത്തിലും ഒരേ അർത്ഥം തന്നെയാണ് വരുന്നത് എന്നും ജിതിൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ജിതിൻ കെ ജോസിന്റെ വാക്കുകൾ

ഒരുപാട് പേരുകൾ ആലോചിച്ച് അവസാനമാണ് കളങ്കാവൽ എന്നതിലേക്ക് എത്തുന്നത്. ഐതീഹ്യപരമായി ഭദ്രകാളിയുമായി ബന്ധം വരുന്ന, കൺവെൻഷണലി നന്മ തിന്മകൾ തമ്മിലുള്ള പോരാട്ടം എന്ന് അർത്ഥമാക്കുന്ന പേരാണ് കളങ്കാവൽ. ആ ഒരു ഐതീഹ്യവുമായിട്ടോ, അതുമായി ബന്ധപ്പെട്ട് നടക്കുന്ന ആ​ഘോഷവുമായിട്ടോ ഡയക്ട്ലി അല്ലെങ്കിൽ ഇൻഡയറക്ട്ലി കഥ കണക്ട് ആയിരിക്കാം. കഥ നടക്കുന്നതും തിരുവനന്തപുരം കന്യാകുമാരി ജില്ലകളും അവിടുത്തെ ബോർഡർ ​ഗ്രാമങ്ങളിലുമെല്ലാമാണ്. അവിടെ ഈ കേരളം - തമിഴ്നാട് കൾച്ചറുകളെ അഡ്രസ് ചെയ്യുന്നുണ്ട്. കളങ്കാവൽ എന്ന വാക്ക് മലയാളത്തിലും തമിഴിലും ഒരേ അർത്ഥം തന്നെയാണ് കൺവേ ചെയ്യുന്നത്. കഥയിലുള്ള ഒരുപാട് കാര്യങ്ങൾ കണക്കിലെടുത്ത് തന്നെയാണ് ഈ പേര് തെരഞ്ഞെടുക്കുന്നത്. അത് എന്തൊക്കെയാണ് എന്ന് സിനിമ കാണുമ്പോൾ മനസിലാകും.

Related Stories

No stories found.
logo
The Cue
www.thecue.in