ക്രിയേറ്റേഴ്‌സ് ആന്‍ഡ് മാര്‍ക്കറ്റേഴ്‌സ് സ്‌കൂള്‍ സഹ സ്ഥാപകനായി മെറ്റ മുന്‍ സൗത്ത് പാര്‍ട്ണര്‍ഷിപ്പ് ലീഡ് ജിനു ബെന്‍ ചുമതലയേറ്റു

ക്രിയേറ്റേഴ്‌സ് ആന്‍ഡ് മാര്‍ക്കറ്റേഴ്‌സ് സ്‌കൂള്‍ സഹ സ്ഥാപകനായി മെറ്റ മുന്‍ സൗത്ത് പാര്‍ട്ണര്‍ഷിപ്പ് ലീഡ് ജിനു ബെന്‍ ചുമതലയേറ്റു
Published on

സിഡിഎ അക്കാദമിയുടെ ക്രിയേറ്റേഴ്‌സ് ആന്‍ഡ് മാര്‍ക്കറ്റേഴ്‌സ് സ്‌കൂന്റെ നിര്‍ണ്ണായക ചുമതലയേറ്റെടുത്ത് മെറ്റ മുന്‍ സൗത്ത് പാര്‍ട്ണര്‍ഷിപ്പ് ലീഡ് ജിനു ബെന്‍. ലോകോത്തര നിലവാരമുള്ള ക്രിയേറ്റേഴ്‌സിനെയും, മാര്‍ക്കെറ്റെഴ്‌സിനെയും, സംരംഭകരേയും സൃഷ്ടിക്കുക എന്ന ഉദ്ദേശത്തില്‍ സ്ഥാപിതമായ ക്രിയേറ്റേഴ്‌സ് ആന്‍ഡ് മാര്‍ക്കറ്റേഴ്‌സ് സ്‌കൂളിന്റെ കോ ഫൗണ്ടര്‍, ചീഫ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് ചുമതലകളിലേക്കാണ് ജിനു ബെന്‍ എത്തുന്നത്. ഇരുപത് വര്‍ഷത്തിലേറെയായി കണ്ടന്റ് ക്രിയേഷനിലും മീഡിയ ഇന്‍ഡസ്ട്രിയിലും പ്രവര്‍ത്തിച്ചു വരികയാണ് ജിനു. മെറ്റയിലെ എട്ടര വര്‍ഷത്തെ അനുഭവസമ്പത്ത് പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്‍കുക വഴി അന്തരാഷ്ട്ര തലത്തില്‍ തന്നെ തൊഴില്‍ മേഖലയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് സിഡിഎ സ്ഥാപകന്‍ കെ.വി ഉദൈഫ് അഭിപ്രായപ്പെട്ടു. കിയേറ്റേഴ്‌സ് ആന്‍ഡ് മാര്‍ക്കറ്റേഴ്‌സ് സ്‌കൂന്റെ ഉദ്ഘാടനം ഓഗസ്റ്റ് 16ന് നടനും പരസ്യചിത്ര സംവിധായകനുമായ പ്രകാശ് വര്‍മ്മ (നിര്‍വാണ ഫിലിംസ്) നിര്‍വഹിക്കും.

മെറ്റയില്‍ നിന്ന് പുറത്ത് വന്ന ശേഷം താന്‍ ഓരോ ദിവസവും ഇതിനു വേണ്ടി തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. തന്റെ അറിവും അനുഭവവും സമൂഹത്തിനായി തിരികെ നല്‍കാനുള്ള ഒരു ശ്രമമാണ് ക്രിയേറ്റേഴ്‌സ് ആന്‍ഡ് മാര്‍ക്കറ്റേഴ്‌സ് സ്‌കൂള്‍ എന്ന് ജിനു ബെന്‍ പറയുന്നു. ബിരുദങ്ങള്‍ക്കപ്പുറം, സാങ്കേതിക കാഴ്ചപ്പാടും പ്രായോഗിക പരിചയവുമാണ് ക്രിയേറ്റേഴ്‌സ് ആന്‍ഡ് മാര്‍ക്കറ്റേഴ്‌സ് സ്‌കൂളിനെ വേറിട്ട് നിര്‍ത്തുന്നത്. ലൈവ് പ്രോജക്ടുകളില്‍ ജോലി ചെയ്ത് കൊണ്ട് പഠിക്കാനും പഠനത്തോടൊപ്പം തന്നെ സമ്പാദിക്കാനും ഈ കോഴ്സിലൂടെ സാധിക്കുന്നു. ഇത് വിദ്യാര്‍ത്ഥികളുടെ കഴിവും ജോലി സന്നദ്ധതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. റേഡിയോ ജോക്കി, സംരംഭകന്‍, നടന്‍, അവതാരകന്‍, ഷോ പ്രൊഡ്യൂസര്‍ തുടങ്ങി നിരവധി മേഖലകളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ജിനു ബെന്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്‌സ്, വാട്‌സാപ്പ് എന്നിവയുടെ സൗത്ത് പാര്‍ട്ണര്‍ഷിപ്പിനും നേതൃത്വം കൊടുത്തിട്ടുണ്ട്. മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ ഫസ്റ്റ് റാങ്ക് ഹോള്‍ഡര്‍ എന്ന നിലയിലും ക്രിയേറ്റര്‍ എക്കണോമിയിലും, പ്ലാറ്റ്‌ഫോം ബിഹേവിയറിലും, കണ്ടന്റ് സ്ട്രാറ്റജിസിലും ഉള്ള ഗഹനമായ അറിവിലൂടെയും അദ്ദേഹം ഇന്ന് ഇന്ത്യന്‍ ഡിജിറ്റല്‍ ലോകത്തെ അറിയപ്പെടുന്ന പേരുകളിലൊന്നാണ്. ഇപ്പോള്‍ മെന്റര്‍ഷിപ് ആന്‍ഡ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്‌സ് റോളിലൂടെ ആ അറിവ് മുഴുവനായി പുതിയ തലമുറയ്ക്കായി പങ്കുവെക്കാനായാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് ഒരു ഹെറിറ്റേജ് സിറ്റി എന്നതിലപ്പുറം ആശയങ്ങളുടെ നിലവറ തന്നെയാണ് എന്ന് ഡയറക്ടര്‍മാരായ നിദാഷ് അസ്ലം, ടി. ധനൂപ്, എന്‍ വി അസ്ലം, മെഹര്‍ മഹ്‌മൂദ് എന്നിവര്‍ അറിയിച്ചു. കൂടാതെ കലയും സര്‍ഗ്ഗാത്മകതയും ഒന്നിച്ച് വരണമെങ്കില്‍ യുനെസ്‌കോയുടെ സാഹിത്യനഗരം എന്ന അംഗീകാരമുള്ള കോഴിക്കോട് തന്നെയാണ് അതിന് ഏറ്റവും അനുയോജ്യമായതെന്നും അവര്‍ കൂട്ടി ചേര്‍ത്തു.

ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ സാഹിത്യ നഗരമായ കോഴിക്കോട് പുതുതലമുറയില്‍ നിന്നുമുള്ള ക്രിയേറ്റേഴ്‌സിനും മാര്‍ക്കെറ്റെഴ്‌സിനും വേണ്ടി ഒരു ഗ്ലോബല്‍ ടാലെന്റ് ഹബ്ബ് സൃഷ്ടിക്കുക എന്നതാണ് ക്രിയേറ്റേഴ്‌സ് ആന്‍ഡ് മാര്‍ക്കറ്റേഴ്‌സ് സ്‌കൂളിന്റെ ലക്ഷ്യം. 2019ല്‍ ഒരു എജന്‍സി അധിഷ്ഠിത ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അക്കാദമിയായി ആരംഭിച്ച സിഡിഎ അക്കാഡമി, ഇന്ന് 2,500ലധികം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി അവരുടെ സ്വപ്ന ജോലിയില്‍ എത്താന്‍ സഹായിച്ചു. ഈ ആറു വര്‍ഷത്തെ വിശ്വസനീയതയും വിജയവും കൈമുതലാക്കി, സിഡിഎ അക്കാദമി അവരുടെ ഏറ്റവും വലിയ ചുവടുവയ്പ്പിനു തുടക്കം കുറിക്കുകയാണ് ക്രിയേറ്റേഴ്‌സ് ആന്‍ഡ് മാര്‍ക്കറ്റേഴ്‌സ് സ്‌കൂളിലൂടെ.

അഡ്വാന്‍സ്ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ആന്‍ഡ് ഓന്ത്രപ്രോണര്‍ഷിപ്പ് (AMME)

10 മാസക്കാലം നീളുന്ന, ഫുള്‍ ടൈം, ഓഫ്‌ലൈന്‍ പ്രോഗ്രാമായ Advanced Marketing Manager & Entrepreneurship (AMME), പഠന രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളില്‍ ഒന്നാണ്. വിദ്യാര്‍ത്ഥികള്‍ ബ്രാന്‍ഡുകളുമായി നേരിട്ട് പ്രവര്‍ത്തിക്കുകയും, വ്യവസായ വിദഗ്ധന്മാരുടെയും, സ്ഥാപകരുടെയും കീഴില്‍ പരിശീലനം നേടുകയും ചെയ്യുന്ന രീതിയാണ് ഈ കോഴ്‌സില്‍ പിന്തുടരുന്നത്.

ബ്രാന്‍ഡ്‌സ്വാമി പോലുള്ള രാജ്യാന്തര ബ്രാന്‍ഡ് കണ്‍സല്‍ട്ടന്റുമാരും, വിവിധ എംഎന്‍സികളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും വരുന്ന പ്രൊഫഷണലുകളും പരിശീലകരായി വരുന്ന ഈ ഒരു പുതിയ സംരംഭത്തില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള തലത്തില്‍ ആത്മവിശ്വാസത്തോടെ വളരാനുള്ള അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in