എന്റെ കഥകൾ എഴുതുമ്പോൾ ആരെയും ഞാൻ അടുപ്പിക്കാറില്ല, പക്ഷെ കൂടെയുള്ളവർ അങ്ങനെയല്ല: രാജ് ബി ഷെട്ടി

എന്റെ കഥകൾ എഴുതുമ്പോൾ ആരെയും ഞാൻ അടുപ്പിക്കാറില്ല, പക്ഷെ കൂടെയുള്ളവർ അങ്ങനെയല്ല: രാജ് ബി ഷെട്ടി
Published on

തന്റെ തിരക്കഥകളിൽ ഒത്തുകൂടിയുള്ള ടീം വർക്ക് നടത്താറില്ലെന്ന് നടനും സംവിധായകനുമായ രാജ് ബി ഷെട്ടി. എഴുതുന്നതിന് മുമ്പ് ഞാൻ ചിന്തിക്കും. പക്ഷെ, ഒരിക്കൽ എഴുതിയാൽ അതിൽ വലിയ തിരുത്തലുകളൊന്നും വരുത്താറില്ല. കാരണം, വീണ്ടും വീണ്ടും തിരുത്തിയാൽ അതിന്റെ ഓർ​ഗാനിക്ക് സോൾ നഷ്ടമാകും എന്നും ക്യു സ്റ്റുഡിയോയോട് രാജ് ബി ഷെട്ടി പറഞ്ഞു.

എഴുതുന്നതിന് മുമ്പ് ഞാൻ ഒരുപാട് ചിന്തിക്കും. പക്ഷെ, ഒരിക്കൽ എഴുതിയാൽ അതിൽ വലിയ തിരുത്തലുകളൊന്നും വരുത്താറില്ല. കാരണം, വീണ്ടും വീണ്ടും തിരുത്തിയാൽ അതിന്റെ ഓർ​ഗാനിക്ക് സോൾ നഷ്ടമാകും എന്നാണ് ഞാൻ കരുതുന്നത്.

ഹനീൽ ഗൗതം പറഞ്ഞത്

രാജ് ഒരിക്കലും മറ്റൊരാളുമായി അധികം എഴുത്തിൽ സമയം ചെലവഴിക്കാറില്ല. അദ്ദേഹത്തിന്റെ സ്ക്രിപ്റ്റുകൾ അദ്ദേഹം തന്നെയാണ് സൂപ്പർവൈസ് ചെയ്യുക. ആ റൂമിനകത്തേക്ക് പോലും ആരെയും കടത്തില്ല. സ്ക്രിപ്റ്റ് ഫിനിഷ് ചെയ്യും, അതിന് ശേഷം നരേറ്റ് ചെയ്യും. അതാണ് രാജ് ചെയ്യാറ്. റിഷഭ് ഷെട്ടിയുമായി കൊളാബറേറ്റ് ചെയ്തിട്ടുണ്ട്. കാന്താര ഫസ്റ്റ് പാർട്ടിലും സെക്കന്റിലും. സാധാരണയായി, നമുക്കിടയിൽ ഒരുപാട് ​ഗ്രൂപ്പ് ഡിസ്കഷനുകൾ നടക്കാറുണ്ട്. അതിൽ നിന്നും ലഭിക്കുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി തിരുത്തി എഴുതിക്കൊണ്ടേ ഇരിക്കും. അത് ഷൂട്ടിങ് തീരുന്നത് വരെ നീളുന്ന പ്രോസസാണ്.

എന്റെ കഥകൾ എഴുതുമ്പോൾ ആരെയും ഞാൻ അടുപ്പിക്കാറില്ല, പക്ഷെ കൂടെയുള്ളവർ അങ്ങനെയല്ല: രാജ് ബി ഷെട്ടി
'സു ഫ്രം സോ' മലയാളത്തില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നില്ല, അത് സംഭവിച്ചത് ഇങ്ങനെ: രാജ് ബി ഷെട്ടി

രാജ് ബി ഷെട്ടിയുടെ റെസ്പോൺസ്

അതുകൊണ്ടാണ് ഞാൻ ആരുമായും കൊളാബറേറ്റ് ചെയ്യാത്തത്. ഞാൻ എന്റെ റൂമിന്റെ പരിസരത്ത് പോലും ആരെയും കടത്താറില്ല. കാരണം, ഞാൻ അത്ര റീറൈറ്റ് ചെയ്യാറില്ല. എഴുതുന്നതിന് മുമ്പ് ഞാൻ ഒരുപാട് ചിന്തിക്കും. പക്ഷെ, ഒരിക്കൽ എഴുതിയാൽ അതിൽ വലിയ തിരുത്തലുകളൊന്നും വരുത്താറില്ല. കാരണം, വീണ്ടും വീണ്ടും തിരുത്തിയാൽ അതിന്റെ ഓർ​ഗാനിക്ക് സോൾ നഷ്ടമാകും എന്നാണ് ഞാൻ കരുതുന്നത്. ഞാൻ മറ്റുള്ളവരുടെ കഥകളിൽ ഇൻവോൾവ് ആകാറുണ്ട്. പക്ഷെ, എന്റെ കഥകളിൽ അധികം ആരെയും അടുപ്പിക്കാറില്ല.

Related Stories

No stories found.
logo
The Cue
www.thecue.in