Film News

ഓണക്കാലത്ത് കൈത്താങ്ങ്; അംഗങ്ങള്‍ക്ക് ഓണഅലവന്‍സ് നല്‍കി ഫെഫ്ക

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സിനിമാമേഖലയും ദിവസവേതന തൊഴിലാളികളും അടക്കം കടുത്ത പ്രതിസന്ധിയിലായിരിക്കെ അംഗങ്ങള്‍ക്ക് കൈത്താങ്ങുമായി ഫെഫ്ക. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ അംഗങ്ങള്‍ക്ക് നല്‍കുന്ന ഓണ അലവന്‍സിന്റെ വിതരണ ഉത്ഘാടനം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. മുതിര്‍ന്ന യൂണിയന്‍ അംഗമായ ഗോവിന്ദന്‍ കുട്ടിക്ക് അലവന്‍സ് നല്‍കി കൊണ്ടായിരുന്നു ഉത്ഘാടനം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ പ്രസിഡന്റ് രണ്‍ജിപണിക്കര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഫെഫ്ക വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറി ശ്രീ സോഹന്‍ സീനുലാല്‍ , ഡയറക്ടേഴ്സ് യൂണിയന്‍ ട്രഷറര്‍ ശ്രീ സലാം ബാപ്പു , ഭരണ സമിതിയഗം ജയന്‍ കൃഷ്ണ , ജോയിന്റ് സെക്രട്ടറി ബൈജുരാജ് ചേകവര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ദുരിതാശ്വാസം ആവശ്യമായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേരത്തെ 5000 രൂപ വീതം വിതരണം ചെയ്ത 'കരുതല്‍ നിധി ' പദ്ധതിയ്ക്ക് ശേഷം ഫെഫ്കയ്ക്ക് കീഴിലെ യൂണിയനുകള്‍ കോവിഡ് സുരക്ഷാ ഇന്‍ഷുറന്‍സ്, ഓണ കിറ്റുകളുടെ വിതരണം, ഓണത്തിനുള്ള സാമ്പത്തിക സഹായം എന്നിങ്ങനെ വിവിധ സഹായ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്ന് ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഫെഫ്ക അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ ജീവന്‍രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് ഫെഫ്കയെന്നും അദ്ദേഹം പറഞ്ഞു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT