Film News

'ഓ സാഥി ചല്‍....'; ആദ്യ ബോളിവുഡ് ചിത്രവുമായി ഐശ്വര്യ രജനികാന്ത്

ആദ്യ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി ഐശ്വര്യ രജനികാന്ത്. 'ഓ സാഥി ചല്‍' എന്നാണ് ചിത്രത്തിന്റെ പേര്. ഐശ്വര്യ തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് ചിത്രം ഒരുങ്ങുന്ന വിവരം അറിയിച്ചത്. അസാധാരണമായൊരു പ്രണയ കഥ എന്നാണ് പോസ്റ്ററില്‍ ചിത്രത്തെ കുറിച്ച് എഴുതിയിരിക്കുന്നത്.

'ഹിന്ദിയിലെ എന്റെ ആദ്യ സംവിധാന സംരംഭം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിലവില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്', എന്നാണ് ഐശ്വര്യ കുറിച്ചത്.

ക്ലൗഡ് നയന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ മീനു അറോറയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധനുഷ് നായകനായ തമിഴ് ചിത്രം '3'യാണ് ഐശ്വര്യ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ചിത്രത്തില്‍ ധനുഷിന്റെ അഭിനയത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചിരുന്നു. '3' ലെ വൈ ദിസ് കൊലവരി എന്ന ഗാനവും ഹിറ്റായിരുന്നു.

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT