Film News

എനിക്ക് കിട്ടിയത് തിരിച്ചു കൊടുക്കുന്നു, ഗീവ് ആൻഡ് ടേക്ക് പോലെ; പുതുമുഖ സംവിധായകരെക്കുറിച്ച് മമ്മൂട്ടി

മലയാള സിനിമയിൽ പുതുമുഖ സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരം നൽകിയ നടനാണ് മമ്മൂട്ടി. അമൽ നീരദ്, അൻവർ റഷീദ് ,ഖാലിദ് റഹ്മാൻ, ജോഫിൻ ടി ചാക്കോ തുടങ്ങി ഒരു പിടി മികച്ച സംവിധായർക്കാണ് മമ്മൂട്ടി അവസരം നൽകിയത്. എന്തുക്കൊണ്ട് പുതുമുഖ സംവിധായകർക്ക് അവസരം കൊടുക്കുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തന്റെ ജീവിത അനുഭവം തന്നെയാണ് അതിനു കാരണമെന്ന് മമ്മൂട്ടി മറുപടി നൽകി. ഒരു കാലത്ത് സിനിമയിൽ എത്തുവാൻ വേണ്ടി ഒരുപാട് അലഞ്ഞിട്ടുണ്ടെന്നും അങ്ങനെയുള്ളവർ ഇപ്പോഴും ഉണ്ടെന്നും കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മമ്മൂട്ടി പറഞ്ഞു. അന്ന് ഒരാൾ അവസരം നൽകിയത് കൊണ്ടാണ് തുടർന്ന് അഭിനയിക്കുവാൻ സാധിച്ചത്. എനിയ്ക്കു കിട്ടിയത് ഞാൻ തിരികെ നൽകുന്നുവെന്ന് മാത്രം. ഒരു ഗിവ് ആൻഡ് ടേക്ക് പോലെയെന്ന് മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞത്

ഞാൻ ഒരു പുതുമുഖമായിരുന്നു ഇപ്പോഴും ഞാൻ പുതുമുഖം തന്നെയാണ്. ഓരോ സംവിധായകന്റെയും മനസ്സിൽ ഒരു പുതിയ സിനിമ ആയിരിക്കും. എന്റെ പ്രകടനത്തിൽ പുതിയതായി എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന് നോക്കും. എല്ലാ സിനിമകളും വിജയിക്കണമെന്നില്ല. നമുക്ക് തെരെഞ്ഞെടുക്കാനല്ലേ പറ്റുകയുള്ളൂ. ഇനിയും ഒരുപാട് പേർ വരാനുണ്ട്. ഇതൊക്കെ മറ്റുള്ളവർക്ക് ആവേശമാകുന്നുണ്ടെങ്കിൽ എനിക്ക് സന്തോഷം മാത്രം. സിനിമയിലേയ്ക്ക് എത്താൻ വേണ്ടി പണ്ട് ഞാൻ ഒരുപാട് അലഞ്ഞിട്ടുണ്ട്. ഇപ്പോഴും ഒരുപാട് പേര് കഷ്ട്ടപ്പെടുന്നുണ്ട് . അന്ന് എനിക്ക് ഒരാൾ ചാൻസ് തന്നു. എനിക്ക് കിട്ടിയതൊക്കെ ഞാൻ തിരികെ കൊടുക്കുന്നു അത്ര മാത്രം . ഒരു ഗീവ് ആൻഡ് ടേക്ക് പോലെ.

മമ്മൂട്ടിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് മികച്ച പ്രതികരണം നേടി തീയറ്ററിൽ പ്രദർശനം തുടരുകയാണ്. കോവിഡിന് ശേഷം തീയറ്ററിൽ റിലീസായ മമ്മൂട്ടിയുടെ ആദ്യ സിനിമയാണ് ദി പ്രീസ്റ്റ്. അമ്പതു ശതമാനം ഒക്കുപൻസിയിലും സിനിമയ്ക്ക് ആദ്യ ദിനം തന്നെ മികച്ച കളക്ഷനാണ് കിട്ടിയതെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് പറഞ്ഞു. സെക്കൻഡ് ഷോ പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് സിനിമയുടെ റിലീസ് രണ്ടു തവണ മാറ്റിവച്ചിരുന്നു. മമ്മൂട്ടി ഇടപെട്ടതു കൊണ്ടാണ് സെക്കൻഡ് ഷോ അനുവദിച്ചതെന്ന് ആന്റോ ജോസഫ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT