Film News

‘അക്കാ വന്ത് രണ്ട് അമ്മാക്ക് സമം’; തമ്പിയില്‍ ആകൃഷ്ടനായതില്‍ കാര്‍ത്തി, നടനെ നീരീക്ഷിക്കുമായിരുന്നെന്ന് ജീത്തു ജോസഫ് 

THE CUE

രണ്ട് അമ്മമാര്‍ക്ക് സമമാണ് തമ്പിയിലെ ചേച്ചിയുടെ കഥാപാത്രമെന്നും അതാണ് തന്നെ ജീത്തു ജോസഫ് ചിത്രത്തിലേക്ക് വലിച്ചടുപ്പിച്ചതെന്നും നടന്‍ കാര്‍ത്തി. സംവിധായകന്‍ ജീത്തു ജോസഫിനൊപ്പം,ദ ക്യു ഷോ ടൈമില്‍ മനീഷ് നാരായണന് നല്‍കിയ അഭിമുഖത്തില്‍ മനസ്സുതുറക്കുകയായിരുന്നു നടന്‍. ഇളയവരെ മാതൃവാത്സല്യത്തോടെ പരിഗണിക്കുന്നതാണ് ജ്യോതികയുടെ കഥാപാത്രം. ഇതിലെ സഹോദരന്റെയും സഹോദരിയുടെയും ബന്ധത്തിന് ഒരു ഗ്രാഫുണ്ട്. തമാശയില്‍ തുടങ്ങി വൈകാരികതയിലേക്ക് പോകുന്നതാണ് ആ കഥാപാത്രങ്ങളുടെ ബന്ധത്തിന്റെ വളര്‍ച്ച. അതെല്ലാമാണ് തന്നെയീ സിനിമയിലേക്ക് ബന്ധിപ്പിച്ചതെന്നും കാര്‍ത്തി പറഞ്ഞു.

എപ്പോള്‍ ഷൂട്ട് ചെയ്യാമെന്ന്, ഉള്ളില്‍ അത്രമേല്‍ തിടുക്കമുണ്ടാക്കുന്നതാകണം എഴുതുന്ന ഓരോ സീനുമെന്നും മണിരത്‌നം സാര്‍ പറയാറുണ്ട്. അത്രയും ആ സീന്‍ നന്നാവണമെന്നാണ് അദ്ദേഹം പറയാറ്. തന്നെ സംബന്ധിച്ച് ആദ്യത്തെ കാര്യം തിരക്കഥയാണ്. നല്ല തിരക്കഥയാണെന്നും സംവിധായകന്‍ അത് നല്ല രീതിയില്‍ ചീത്രീകരിക്കുമെന്നും മനസ്സിലാക്കുമ്പോഴാണ് ആ പ്രൊജക്ടിനൊപ്പം സഞ്ചരിക്കാന്‍ തുടങ്ങുന്നതെന്നും കാര്‍ത്തി വ്യക്തമാക്കി. സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ചിത്രത്തിലെ ഏറ്റവും വൈകാരികമായ രംഗങ്ങളെന്നും അത് അഭിനയിക്കുമ്പോള്‍ കാര്‍ത്തിയ്ക്കും ജ്യോതികയ്ക്കും ഗ്ലിസറിന്‍ വേണ്ടിയിരുന്നില്ലെന്നും സംവിധായകന്‍ ജീത്തു ജോസഫും പറഞ്ഞു.

ഒരാള്‍ ഒരു സീന്‍ മികച്ച രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കുമ്പോള്‍ ഏതിരെയുള്ളയാളും ആ തലത്തിലേക്ക് സ്വാഭാവികമായും ഉയരും. അതുതന്നെയാണ് തമ്പിയിലുമുണ്ടായത്. മികച്ച പ്രകടന സാധ്യതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാകണമെന്നാണ് ഏതൊരു അഭിനേതാവും ആഗ്രഹിക്കുക. അതിനുള്ള ഇടം തമ്പിയില്‍ സൃഷ്ടിച്ചിരുന്നുവെന്നും ജീത്തു പറഞ്ഞു. കാര്‍ത്തിയുടെ ചിത്രങ്ങള്‍ കണ്ടിട്ടുള്ളതല്ലാതെ അദ്ദേഹത്തിന്റെ രീതികള്‍ എന്താണെന്ന് അറിയില്ലായിരുന്നു. അത് മനസ്സിലാക്കാന്‍ കാര്‍ത്തിയെ നീരിക്ഷിക്കുമായിരുന്നു. ലാലേട്ടനില്‍ നിന്നൊക്കെയുള്ള അതേ പ്രൊഷണലിസവും ആത്മാര്‍പ്പണവുമൊക്കെയാണ് കാണാന്‍ കഴിഞ്ഞതെന്നും ജീത്തു ദ ക്യു ഷോ ടൈമില്‍ പറഞ്ഞു.

ജീത്തു ജോസഫിനൊപ്പമുള്ള തമ്പി, കൈദിയുടെ വിജയം, ജ്യോതികയ്ക്കൊപ്പമുള്ള അഭിനയം, മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ട് എന്നിവയെക്കുറിച്ചെല്ലാം കാര്‍ത്തി ദ ക്യുവിനോട് സംസാരിക്കുന്നു. തമിഴിലെ രണ്ടാം സിനിമയുടെ അനുഭവം ജീത്തു ജോസഫും പങ്കുവെയ്ക്കുന്നു. ഇരുവരും എത്തുന്ന ഷോ ടൈം ഉടന്‍ ദ ക്യു യൂട്യൂബ് ചാനലിലൂടെ കാണാം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT