സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

നവാഗതനായ സനൂപ് സത്യൻ സംവിധാനം ചെയ്ത് കലാഭവൻ ഷാജോൺ കേന്ദ്രകഥാപാത്രമായെത്തുന്ന CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന് തിയറ്ററുകളിലെത്തും. ക്രൈം കേസുകൾ കൈകാര്യം ചെയ്യുന്ന റിട്ടയേഡ് പൊലീസുകാരനായാണ് ഷാജോൺ ചിത്രത്തിൽ എത്തുന്നത്. അനുമോൾ , സുധീർ കരമന, ബൈജു സന്തോഷ് , പ്രേംകുമാർ ,ശ്രീകാന്ത് മുരളി ,ശങ്കർ രാമകൃഷ്ണൻ , അസീസ് നെടുമങ്ങാട്,തുഷാര പിള്ള,ആനന്ദ് മന്മഥൻ, എൻ.എം. ബാദുഷ തുടങ്ങിയവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സനൂപ് സത്യന്‍ അനീഷ് വി ശിവദാസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഏ.ഡി 1877, സെന്‍സ് ലോഞ്ച് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷിജു മിസ്പാ, സനൂപ് സത്യന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ജോ ക്രിസ്‌റ്റോ സേവ്യർ ഛായാഗ്രഹണവും , ലിജോ പോൾ എഡിറ്റിംഗും , ജുബിൻ രാജ് സൗണ്ട് ഡിസൈൻ, ആന്റോ ഫ്രാൻസിസ് ബാക്ക്ഗ്രൗണ്ട് സ്കോറും ചെയ്യുന്നു.അനു ബി. ഐവർ സംഗീതവും , ദീപക് ചന്ദ്രൻ ഗാന രചനയും,മനോജ് മവേലിക്കര കലാസംവിധാനവും , ഒക്കൽ ദാസ് മേക്കപ്പും , റാണ പ്രതാപ് കോസ്റ്റ്യൂമും, നജിം എസ് . മേവറം സ്ക്രിപ്റ്റ് അസിസ്റ്റന്റും, വിദ്യാസാഗർ സ്റ്റിൽസും ആണ്.

ഉണ്ണി സി., രഞ്ജിത്ത് രാഘവൻ , ശരത്ത് സുധൻ എന്നിവർ അസോസിയേറ്റ് ഡയറ്കടറൻമാരും , അഖിൽ ദാസ്, അനിൽ പേരൂർക്കട ,ആനന്ദ് ശ്രീ , സുബി , അഭിരാജ് എന്നിവർഅസിസ്റ്റന്റ്ഡയറ്കടറൻമാരുമാണ് . സുധൻ രാജ് പ്രൊഡക്ഷൻ ഡിസൈനറും, സുനിൽ പേട്ട പ്രൊഡക്ഷൻ കൺട്രോളറുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in