'മോളിവുഡ് ടൈംസ്' റിസർവേഷന് എതിരെ സംസാരിക്കുന്ന സിനിമയല്ലെന്ന് സംവിധയകാൻ അഭിനവ് സുന്ദർ നായക്. ഈ ചിത്രം ഇൻഡിവിജ്വലിസത്തെ കുറിച്ചാണ് പറയുന്നത്. റോഷൻ ഷാനവാസിന്റെ കഥാപാത്രത്തിന്റെ നിരാശയാണ് ഈ സിനിമയിൽ പറയാൻ ഉദ്ദേശിച്ചത് എന്ന് അഭിനവ് വ്യക്തമാക്കി. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഭിനവ് സുന്ദർ നായക്.
അഭിനവ് സുന്ദർ നായക്കിന്റെ വാക്കുകൾ:
റോഷൻ ഷാനവാസിന്റെ സുജി എന്ന കഥാപാത്രം ചിത്രത്തിൽ ഏറെ നിരാശനാണെന്ന് കാണാം. അവൻ വളരെ ബ്രില്യന്റായ ടോപ്പറായ ആളാണ്. എന്നാൽ അവന് എന്ത് കിട്ടിയാലും സമൂഹം അത് റിസർവേഷൻ ഉള്ളത് കൊണ്ടാണ് എന്ന് പറയും. മോളിവുഡ് ടൈംസ് ഒരിക്കലും റിസേർവേഷന് എതിരല്ല. ഞാൻ ഒരിക്കലും അത്തരമൊരു മോശം സ്റ്റേറ്റ്മെന്റ് സിനിമയിലൂടെ പറയാൻ ആഗ്രഹിക്കുന്ന വ്യക്തിയുമല്ല. ഒരിക്കൽ കൂടി സിനിമ കണ്ടാൽ അത് മനസ്സിലാകും. സിനിമ റിലീസായത്തിന് പിന്നാലെ ട്വിറ്ററിലെല്ലാം ഇത്തരമൊരു ചർച്ച കണ്ട് ഞാൻ ഞെട്ടി. കമ്യൂണിക്കേഷനില്‍ എന്ത് തെറ്റി പറ്റിയോ എന്ന് അറിയാൻ സിനിമ ഒന്നുകൂടി കണ്ട് നോക്കി. അങ്ങനെ ഒരു കുഴപ്പവുമില്ല. റിസര്‍വേഷന്‍ എന്ന വാക്ക് വന്നതുകൊണ്ട് പെട്ടെന്ന് ആ ആംഗിളിലേക്ക് ചിന്ത പോയതാകാം.
ഈ ചിത്രം ഇൻഡിവിജ്വലിസത്തെ കുറിച്ചാണ് പറയുന്നത്. വിനീത് മാധവനെ പോലെ തന്നെ സുജി എന്ന ക്യാരക്ടറും ഇൻഡിവിജ്വലായി നില്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. പക്ഷേ മെഡിക്കല്‍ കോളേജില്‍ ടോപ്പറായി അഡ്മിഷന്‍ കിട്ടിയിട്ട് പോലും അയാള്‍ക്ക് റിസര്‍വേഷനില്‍ കിട്ടിയതാണെന്നുള്ള രീതിയിലാണ് സമൂഹം കാണുന്നത്. സുജി എന്ന കഥാപാത്രത്തിന് താന്‍ സ്വന്തം നേടിയെടുത്തതെന്ന സംതൃപ്തി ഉണ്ടാകാനാണ് സിനിമയിലേക്ക് വരുന്നത്. എന്നിട്ടും അവസാനം അദ്ദേഹത്തിന് ഒരു അവാര്‍ഡ് കിട്ടുമ്പോഴും അദ്ദേഹത്തെ ഈയൊരു ആംഗിളിലാണ് അയാൾ പരിഗണിക്കപ്പെടുന്നത്. അപ്പോഴുണ്ടാകുന്ന നിരാശയാണ് അവിടെ പറയാൻ ഉദേശിച്ചത്. അത് ഒരിക്കലും ആന്റി-റിസർവേഷൻ അല്ല.