The Actor ചാക്കോച്ചൻ; ഷെല്ലിയായി ഗംഭീര പ്രകടനം, കയ്യടി നേടി കുഞ്ചാക്കോ ബോബൻ

The Actor ചാക്കോച്ചൻ; ഷെല്ലിയായി ഗംഭീര പ്രകടനം, കയ്യടി നേടി കുഞ്ചാക്കോ ബോബൻ
Published on

തിയറ്ററുകളിൽ എത്തിയതിന് പിന്നാലെ കിരൺ ദാസ്-ഷാഹി കബീർ ചിത്രം ഉന്മാദത്തിലെ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ചർച്ചയാകുന്നു. അതിഗംഭീര പ്രകടനം കൊണ്ട് നടൻ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് എന്ന് പലരും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നു. ഷെല്ലി എന്ന പൊലീസ് കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിര്‍മ്മാണ സംരംഭമാണ് 'ഉന്മാദം'. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തീര്‍ത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്.ഒരു സ്റ്റേഷനില്‍ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാല്‍ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ദേശീയ പുരസ്‌കാര ജേതാവായ ഷാഹി കബീര്‍ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്‍, കോട്ടയം നസീര്‍, ജിജോയ് രാജഗോപാല്‍, ഗോകുലന്‍, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്‍, വിഷ്ണു, റെയ്‌ന രാധാകൃഷ്ണന്‍, സിജോയ് വര്‍ഗീസ്, വിഘ്‌നേശ്വര്‍ സുരേഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം.

മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ കിരണ്‍ ദാസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി, മൂത്തോന്‍, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിട്ടുണ്ട്. ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത് കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്നാണ്. റാം മിര്‍ച്ചന്ദാനി, രാജേഷ് മേനോന്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളും അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.

ഛായാഗ്രഹണം: അര്‍ജുന്‍ സേതു, എഡിറ്റര്‍: കിരണ്‍ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മേക്കപ്പ്: റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍: ജിതിന്‍ ജോസഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസര്‍: കമലേഷ് കുമാര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനോദ് രാഘവന്‍, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: ഓള്‍ഡ്മോങ്ക്‌സ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

logo
The Cue
www.thecue.in