'ഭക്ഷണത്തിനും വെള്ളത്തിനും പകരം ആൽക്കഹോൾ കഴിക്കുന്ന ഏലിയൻ'; 'പ്ലൂട്ടോ'യുടെ ആദ്യ ഐഡിയയെക്കുറിച്ച് നീരജ് മാധവ്

'ഭക്ഷണത്തിനും വെള്ളത്തിനും പകരം ആൽക്കഹോൾ കഴിക്കുന്ന ഏലിയൻ'; 'പ്ലൂട്ടോ'യുടെ ആദ്യ ഐഡിയയെക്കുറിച്ച് നീരജ് മാധവ്
Published on

പ്ലൂട്ടോ എന്ന സിനിമയുടെ ആദ്യ ഐഡിയയെക്കുറിച്ച് സംസാരിച്ച് നീരജ് മാധവ്. ഭക്ഷണത്തിനും വെള്ളത്തിനും പകരം മദ്യം മാത്രം കഴിക്കുന്ന ഏലിയൻ എന്നതായിരുന്നു സിനിമയുടെ ആദ്യ ഐഡിയ. അത് വളരെ രസകമായി തോന്നിയെന്നും നീരജ് പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നീരജ് മാധവ്.

'ഈ കഥയുടെ ആദ്യ ഐഡിയയിൽ ഉണ്ടായിരുന്ന ഒരു കാര്യം അതായിരുന്നു ഭക്ഷണത്തിനും വെള്ളത്തിനും പകരം ആൽക്കഹോൾ കഴിക്കുന്ന ഏലിയൻ. എന്നാൽ പുള്ളിക്ക് അതിൽ നിന്ന് ഇൻ്റോക്സിക്കേഷൻ ഒന്നുമില്ല,' നീരജ് മാധവ് പറഞ്ഞു.

അൽത്താഫ് സലീമിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും പ്ലൂട്ടോ എന്നും നീരജ് പറഞ്ഞു. 'അൽത്താഫ് അദ്ദേഹത്തിന്റെ മീറ്ററിൽ അല്ല ഈ സിനിമയുടെ പകുതിയോളം രംഗങ്ങളിൽ പെർഫോം ചെയ്തിരിക്കുന്നത്. ആ സമയത്ത് അദ്ദേഹത്തിന്റെ നാച്ചുറൽ മാനറിസം പിടിക്കാൻ പറ്റില്ല എന്നുള്ളത് ഒരു വലിയ ചലഞ്ച് തന്നെയായിരിക്കും. അദ്ദേഹത്തിന്റെ ഏറ്റവും രസകരമായ ക്യാരക്ടറൈസേഷനുകളിൽ ഒന്നായിരിക്കും ഈ സിനിമയിലേത്,' നീരജ് പറഞ്ഞു.

അതേസമയം പ്ലൂട്ടോ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രജുകുമാറും രശ്മി രജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആദിത്യൻ ചന്ദ്രശേഖറാണ് ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ സംവിധായകൻ. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിങ്ങും അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്.

logo
The Cue
www.thecue.in