Film News

മോളിവുഡ് ടൈംസ് എന്റെ ബയോപിക് അല്ല, എന്റെ അനുഭവങ്ങളും ഈ സിനിമയിലുണ്ട്: അഭിനവ് സുന്ദർ നായക്

മോളിവുഡ് ടൈംസ് തന്റെ ബയോപിക് അല്ലെന്ന് സംവിധായകൻ അഭിനവ് സുന്ദർ നായക്. അത്തരത്തിൽ പല പോസ്റ്റുകളും താൻ കണ്ടു. തന്റെ അനുഭങ്ങൾ ഈ സിനിമയിലുണ്ട്. എന്നാൽ അതൊരിക്കലും തന്റെ ബയോപിക്കാണെന്ന് പറയാൻ കഴിയില്ലെന്ന് അഭിനവ് സുന്ദർ നായക് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അഭിനവ്.

'ആദ്യ ദിവസം തന്നെ മോളിവുഡ് ടൈംസ് എന്റെ ബിയോപിക് ആണെന്ന തരത്തിൽ പോസ്റ്റുകൾ വരാൻ തുടങ്ങിയിരുന്നു. ഞാൻ ഒരിക്കലൂം ബിയോപിക് ആണെന്ന് പറഞ്ഞിട്ടില്ല. എന്റെ എക്സ്പീരിയൻസ് അതിൽ ഉണ്ട്. ഞാൻ എന്നെ ഒരിക്കലും ഇത്രയും ടാലന്റഡ് ആയോ നല്ലവനായോ കാണിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഉറപ്പായും വളരെ പേർസണൽ ആയ സിനിമയാണ് മോളിവുഡ് ടൈംസ്. പക്ഷേ ഇതൊന്നും നമുക്ക് പറഞ്ഞു ക്ലാരിഫൈ ചെയ്യാൻ കഴിയില്ല', അഭിനവ് സുന്ദർ നായക് പറഞ്ഞു.

അതേസമയം മോളിവുഡ് ടൈംസ് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നസ്ലെൻ നായകനാകുന്ന സിനിമയിൽ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, റോഷന്‍ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്‌സാണ്ടര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അല്‍ത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാമു സുനിലാണ് തിരക്കഥ.

ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തില്‍. സംഗീതം: ജേക്‌സ് ബിജോയ്. എഡിറ്റിംഗ്: നിധിന്‍ രാജ് അരോള്‍ & ഡയറക്ടര്‍, സൗണ്ട് ഡിസൈന്‍ & മിക്സിംഗ്: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ഷന്‍: ആശിഖ് എസ്. കോസ്റ്റ്യൂം: മാഷര്‍ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുധര്‍മന്‍ വള്ളിക്കുന്ന്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശിവകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, വിഎഫ്എക്സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്: ശ്രീക് വാരിയര്‍, മോഷന്‍ ഗ്രാഫിക്‌സ്: ജോബിന്‍ ജോസഫ് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

ഏത് സമയവും പിൻമാറാമെന്ന് കേന്ദ്രം, സംസ്ഥാന സർക്കാർ വാദത്തിന് തിരിച്ചടി, ആശയക്കുഴപ്പം; പിഎം ശ്രീയിൽ സംഭവിക്കുന്നതെന്ത്?

ഉന്മാദത്തിലെ ഷെല്ലി നായാട്ടിലേയും ഓഫീസർ ഓൺ ഡ്യൂട്ടിയിലേയും കഥാപാത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തം: കുഞ്ചാക്കോ ബോബൻ

സാൻ സിറോയുടെ സ്വന്തം നായകൻ: ഫ്രാങ്കോ ബറേസിക്ക് വിട

'ഭക്ഷണത്തിനും വെള്ളത്തിനും പകരം ആൽക്കഹോൾ കഴിക്കുന്ന ഏലിയൻ'; 'പ്ലൂട്ടോ'യുടെ ആദ്യ ഐഡിയയെക്കുറിച്ച് നീരജ് മാധവ്

The Actor ചാക്കോച്ചൻ; ഷെല്ലിയായി ഗംഭീര പ്രകടനം, കയ്യടി നേടി കുഞ്ചാക്കോ ബോബൻ

SCROLL FOR NEXT