Film News

'ന്താടാ ഒളിച്ചോട്ടാണോ?'; ജോ ആൻഡ് ജോ ടീമിന്റെ 18 പ്ലസ് ട്രെയ്‌ലർ, വീണ്ടും നസ്ലനും മാത്യുവും നിഖിലയും

'ജോ ആൻഡ് ജോ' എന്ന ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന '18 പ്ലസ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നസ്‌ലെൻ നായകനാകുന്ന ചിത്രം ഫലൂഡ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ അനുമോദ്‌ ബോസ്, മനോജ് മേനോൻ, ജി. പ്രജിത്, ഡോ:ജിനി കെ ഗോപിനാഥ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചെറിയ പ്രായത്തിലുള്ള രണ്ടു പേർ ഒളിച്ചോടാൻ തീരുമാനിക്കുന്നതും അതോടനുബന്ധിച്ച സംഭവങ്ങളും നർമ്മത്തോടെ അവതരിപ്പിക്കുകയാണ് ചിത്രമെന്നാണ് ട്രയ്ലർ സൂചിപ്പിക്കുന്നത്.

മാത്യു തോമസ്, ബിനു പപ്പു, നിഖില വിമൽ, മീനാക്ഷി ദിനേശ്, സാഫ് ബ്രോസ്, മനോജ് കെ യു, രാജേഷ് മാധവൻ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ആണ് സംഗീതം. ഛായാഗ്രഹണം സതീഷ് കുറുപ്പ്, തിരക്കഥ സംഭാഷണം എഡിജെ രവീഷ് നാഥ്. എഡിറ്റർ ചമൻ ചാക്കോ.

ഷോബി പോൾ രാജിന്റേതാണ് കൊറിയോഗ്രാഫി. പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ,പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, ചീഫ് അസോസിയേഡ് ഡയറക്ടർ രജീവൻ അബ്ദുൽ ബഷീർ, കോസ്റ്റ്യൂം സുജിത്ത് സി എസ്, മേക്കപ്പ് സിനൂപ് രാജ്, സൗണ്ട് മിക്സിങ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ ധനേസൻ, എസ് എഫ്എക്സ് സിങ്ക് സിനിമ, സ്റ്റിൽസ് അർജുൻ സുരേഷ്, പി ആർ ഓ മഞ്ജു ഗോപിനാഥ്.പബ്ലിസിറ്റി യെല്ലോ ടൂത്ത്സ്.  ഐക്കൺ സിനിമാസ് ആണ് ചിത്രത്തിന്റെ വിതരണം.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT