'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

കാൻ ഫെസ്റ്റിവലിൽ വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര കമ്പനികളും പ്രതിനിധികളും പങ്കെടുക്കുന്ന ഫിലിം മാർക്കറ്റിൽ ആദ്യ പ്രദർശനത്തിന് തയ്യാറെടുത്ത് മലയാള ചിത്രം പൊയ്യാമൊഴി. മെയ് 19 ഞാറാഴ്ച രാത്രി 8 മണിക്കാണ് ചിത്രത്തിന്റെ പ്രദർശനം അരങ്ങേറുന്നത്. ഫിലിം മാർക്കറ്റിൽ മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഉണ്ടാകും. ഒരു നല്ല ഷോ ആണ് അവിടെ കിട്ടിയിരിക്കുന്നതെന്നും ചിത്രത്തിന്റെ സംവിധായകൻ സുധി അന്ന. രണ്ടു പേരുടെ യാത്രയാണ് ഈ സിനിമ. കൊടൈക്കനാലിലെ ഗ്രാമത്തിൽ നിന്ന് തുടങ്ങി നിന്ന് തുടങ്ങി ഒരു ഉൾ വനത്തിൽ അവസാനിക്കുന്നതാണ് ഈ യാത്രയെന്നും സുധി അന്ന ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

സുധി അന്നയുടെ വാക്കുകൾ :

പൊയ്യാമൊഴി കാനിൽ ഫിലിം മാർക്കറ്റിൽ ആണ് പ്രദർശിപ്പിക്കുന്നത്. ഫിലിം മാർക്കറ്റിൽ മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഉണ്ടാകും. ഒരു നല്ല ഷോ ആണ് അവിടെ കിട്ടിയിരിക്കുന്നത്. രണ്ടു പേരുടെ യാത്രയാണ് ഈ സിനിമ. ഈ യാത്രയിൽ ആ രണ്ടു പേരുടെ ഉള്ളിലും മറ്റു രണ്ട് പേർ ഉണ്ടാക്കുകയാണ്. ഇവർ ഒരു കാട്ടിലേക്ക് കയറുമ്പോൾ ഇവരുടെ ഉള്ളിലെ രണ്ടു പേർ മറ്റൊരു മനുഷ്യരായി മാറുകയാണ്. ഈ മാറ്റത്തെ കാട്ടിലൂടെയുള്ള ഒരു യാത്രയിൽ പറയുകയാണ് ഈ സിനിമ. ജാഫർ ഇടുക്കി, നഥാനിയേൽ എന്നിവരാണ് ഇതിലെ പ്രധാന അഭിനേതാക്കൾ. ഈ രണ്ടു പേരുടെയും യാത്രയാണ് ഈ സിനിമ. കൊടൈക്കനാലിലെ ഗ്രാമത്തിൽ നിന്ന് തുടങ്ങി ഒരു ഉൾ വനത്തിൽ അവസാനിക്കുന്നതാണ് ഈ യാത്ര. നടന്മാരെ പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഇതിലെ ടെക്നിക്കൽ സൈഡിനും. ബിജിബാൽ ആണ് സംഗീതം നൽകിയിരിക്കുന്നത്. ഇതിൽ കാടിന്റെ ശബ്ദം മാത്രമല്ല ഉള്ളത് നമ്മൾ ഉണ്ടാക്കുന്ന ശബ്ദങ്ങളും ഉണ്ട്. ശബ്ദത്തിന് എന്താണ് പ്രാധാന്യമെന്ന് ചോദിച്ചാൽ വെറും പശ്ചാത്തല സംഗീതം മാത്രമല്ലെന്ന് തെളിയിക്കാൻ പൊയ്യാമൊഴിയിലൂടെ ഞങ്ങൾ ശ്രമിക്കുന്നുണ്ട്.

ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസകുട്ടി മഠത്തിൽ ആണ് ചിത്രം നിർമിക്കുന്നത്. ശരത് ചന്ദ്രൻ ആണ് ചിത്രം എഴുതിയിരിക്കുന്നത്. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് അഖിൽ പ്രകാശ് ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in