ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

ലോകരക്തസമ്മർദ്ദ ദിനത്തോട് അനുബന്ധിച്ച് മെഡ് 7 ക്ലിനിക്ക് സൗജന്യരക്തപരിശോധന നടത്തുന്നു. ക്യാംപെയിനില്‍ 1000 പേർക്കാണ് സൗജന്യമായി രക്തപരിശോധന നടത്തുക. മെയ് 19 ന് അല്‍ ഖിസൈസിലെ മെഡ് 7 നാസർ ക്ലിനിക്കില്‍ വൈകുന്നേരം നാല് മണി മുതല്‍ 8 മണിവരെയാണ് പരിശോധന. ആദ്യം രജിസ്ട്രർ ചെയ്യുന്നവർക്കാണ് അവസരമുണ്ടാവുക.

പ്രതിരോധ ആരോഗ്യസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇത്തരത്തിലൊരു ക്യാംപെയിന്‍ നടത്തുന്നതെന്ന് ഹോമിയോപ്പതി സ്പെഷലിസ്റ്റായ ഡോ അല്‍ഫോണ്‍സ് പറഞ്ഞു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ വരാതെ നോക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിന്‍റെ ആവശ്യകത ഓരോരുത്തരും മനസിലാക്കണമെന്ന് ഡോ ഷിജിന ഉമൈർ പറഞ്ഞു. ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ മുഹമ്മദ് മുഷീനും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ മെഡ് 7 ക്ലിനിക്കിന്‍റെ വെബ്സൈറ്റിലും 80063373836 എന്ന നമ്പറിലും ലഭ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in