'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാ​കിനിയിലെ ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി. ഓ മാരാ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മഖ്ബൂൽ മൻസൂർ ആണ്. കല്യാണം കഴിഞ്ഞതിന് ശേഷം അനാർക്കലി മരിക്കാരും അൽത്താഫും അവതരിപ്പിക്കുന്ന ആരോമലും അമ്പിളിയും വീട്ടിലേക്ക് എത്തുന്നതും അവരെ വീട്ടുകാർ സ്വീകരിക്കുന്നതാണ് പുതിയ ഗാനത്തിലെ ഉള്ളടക്കം. ബിബിൻ അശോക് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഓ മാരാ എന്ന ഈ ഗാനത്തിനായി വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വൈശാഖ് സുഗുണനാണ്. ചിത്രം മെയ് 24 ന് തിയറ്ററിലെത്തും.

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷിജു എം ഭാസ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം ബിബിൻ അശോക് ആണ്. ഷിജു എം ഭാസ്കർ, ഷാലു എന്നിവർ ചേർന്നാണ് ചിത്രത്തിനായി കഥ ഒരുക്കിയിരിക്കുന്നത്. ഗണപതി,ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ,അശ്വതി ശ്രീകാന്ത്,കുട്ടി അഖിൽ,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനിൽ,ബബിത ബഷീർ, പ്രതീഷ് ജേക്കബ്,അമ്പിളി സുനിൽ,അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രൻ,മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ-സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-ആന്റണി തോമസ്, മനോജ്‌ സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ-ഓൾഡ് മങ്ക്സ്,മീഡിയ കോഡിനേറ്റർ-ശബരി പി ആർ ഒ-എ എസ് ദിനേശ്.

Related Stories

No stories found.
logo
The Cue
www.thecue.in