Film Events

വിഷജീവികളെ പുറന്തള്ളണം, ഇത് കേരളമാണെന്ന് മിഥുന്‍ മാനുവല്‍ തോമസ്; വ്യാപക പ്രതിഷേധം

മിന്നല്‍ മുരളി സിനിമയുടെ കൂറ്റന്‍ സെറ്റ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ നശിപ്പിച്ചതില്‍ പ്രതികരണവുമായി ചലച്ചിത്ര മേഖല. സിനിമയുടെ സെറ്റ് പൊളിക്കല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള കയ്യേറ്റമാണ്, അത് ജനാധിപത്യത്തിനു മുകളിലുള്ള കയ്യേറ്റം തന്നെയാണെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കല എന്ന് കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന വിഷജീവികളെ കണ്ടെത്തി പുറന്തള്ളിയേ മതിയാകൂ.ഇത് അനുവദിച്ചു കൊടുക്കില്ല, കൊടുക്കാന്‍ പാടില്ല.. ഇത് കേരളമാണ്.

മിന്നല്‍ മുരളിയോടൊപ്പം.. ! ഒരു സിനിമയുടെ സെറ്റ് പൊളിക്കല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള കയ്യേറ്റമാണ്, അത് ജനാധിപത്യത്തിനു മുകളിലുള്ള കയ്യേറ്റം തന്നെയാണ്. കല എന്ന് കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന വിഷജീവികളെ കണ്ടെത്തി പുറന്തള്ളിയേ മതിയാകൂ.ഇത് അനുവദിച്ചു കൊടുക്കില്ല, കൊടുക്കാന്‍ പാടില്ല.. ഇത് കേരളമാണ്..
മിഥുന്‍ മാനുവല്‍ തോമസ്
വാങ്ങിക്കേണ്ട മുഴുവൻ അനുമതികളും വാങ്ങിച്ചുകൊണ്ട്‌, ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മിന്നൽമുരളി എന്ന സിനിമയുടെ സെറ്റാണ്‌ സാമൂഹിക വിരുദ്ധർ തകർത്തത്‌. ലോകം മുഴുവനും, വർഗ്ഗ- വർണ്ണ-ജാതി ഭേദമില്ലാതെ മഹാമാരിയെ ചെറുക്കുമ്പോൾ, ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ്‌ പൊളിക്ക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വർഗ്ഗീയതയുടെ വൈറസ്‌ എത്ര മാരകമാണ്‌?! ഇവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് സർക്കാരിനോട്‌ ആവശ്യപ്പെടുന്നു. ബേസിലിനും, സോഫിയാ പോളിനും, മിന്നൽ മുരളി ടീമിനും ഐക്യദാർഡ്യം.
ബി ഉണ്ണിക്കൃഷ്ണന്‍
നന്നായി ഉണർത്തിയല്ലൊ ഹിന്ദുവിനെ.. മരവും ,ആണിയും കൊണ്ട് കുറച്ചു മനുഷ്യർ ഒരു സിനിമക്ക് വേണ്ടി ഉണ്ടാക്കിയ ഈ സാങ്കൽപ്പിക ദേവാലയം എങ്ങനെയാണ് നിങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തിയത് എന്ന് മനസ്സിലാകുന്നില്ല. ഇത് നല്ലതിനല്ല Protest Against Communal Terror Support team Minnal Murali
മനു അശോകന്‍
ഒന്നും കെട്ടിപ്പണിഞ്ഞ ചരിത്രമില്ലാത്ത,എല്ലാം തച്ചുടയ്ക്കുന്ന സംഘപരിവാർ രാഷ്ട്രീയം ഇപ്പോൾ ആയുധമെടുത്തിരിക്കുന്നത് 'മിന്നൽ മുരളി' എന്ന ചിത്രത്തിനായി അണിയറപ്രവർത്തകർ ഒരുക്കിയ സെറ്റ് തച്ചുടയ്ക്കുന്നതിനാണ്. ഈ വർഗീയവാദികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക. 'മിന്നൽ മുരളി' സിനിമ പ്രവർത്തകർക്ക് ഐക്യദാർഢ്യം
അനുരാജ് മനോഹര്‍
സിനിമക്കാരെ മാത്രം ബാധിക്കുന്ന വൈറസല്ലായിത്.പ്രതിഷേധിക്കുന്നു.
പ്രിയനന്ദനന്‍

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT