Film Events

‘നിറത്തിന്റെ പേരില്‍ എമ്മി പുരസ്‌കാരത്തില്‍ നിന്ന് ഒഴിവാക്കി’; ടെലിവിഷന്‍ അക്കാദമിക്ക് എതിരെ വംശീയാരോപണവുമായി മിന്‍ഡി കേലിങ്ങ്

THE CUE

എമ്മി പുരസ്‌കാരങ്ങള്‍ നല്‍കുന്ന ടെലിവിഷന്‍ അക്കാദമിക്കെതിരെ വംശീയാരോപണവുമായി നടിയും, നിര്‍മാതാവുമായ മിന്‍ഡി കേലിങ്ങ്. പത്ത് വര്‍ഷങ്ങള്‍ക്ക് എമ്മി നോമിനേഷന്‍ ലഭിച്ച എന്‍ബിസിയുടെ ഓഫീസ് എന്ന ഷോയുടെ നിര്‍മാതാക്കളുടെ പട്ടികയില്‍ നിന്ന് തന്നെ അക്കാദമി ഒഴിവാക്കാന്‍ ശ്രമിച്ചുവെന്ന് താരം എല്ല മാഗസിനോട് പറഞ്ഞു. ഷോയുടെ നിര്‍മാതാക്കളിലൊരാളായ മിന്‍ഡി ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു.

ഔട്ട്സ്റ്റാന്‍ഡിങ്ങ് കോമഡി സീരീസില്‍ നോമിനേറ്റ് ചെയ്യപ്പെട്ട ഓഫീസിന്റെ നിര്‍മാതാക്കളുടെ പട്ടികയില്‍ അധികം ആളുകളുണ്ടെന്നും അതിനാല്‍ ഷോയില്‍ തന്റെ സംഭാവനകള്‍ എന്തെല്ലാമാണെന്ന് എഴുതി നല്‍കാന്‍ അക്കാദമി ആവശ്യപ്പെട്ടെന്നും മിന്‍ഡി പറഞ്ഞു. മറ്റ് നിര്‍മാതാക്കളോടൊന്നും അക്കാദമി സമാനമായ ആവശ്യം ഉന്നയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ മിന്‍ഡി തന്റെ നിറത്തിന്റെ പേരിലാണ് അക്കാദമിയില്‍ നിന്ന് വിവേചനം നേരിട്ടതെന്നും ആരോപിച്ചു.

എന്നാല്‍ ആരെയും ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന മറുപടിയുമായി അക്കാദമി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സാധാരണമായിരുന്നുവെന്നും അഭിനേതാക്കളോ, എഴുത്തുകാരോ ആയ നിര്‍മാതാക്കളോട് സംഭാവനകള്‍ എഴുതി വാങ്ങാറുണ്ടെന്നുമാണ് അക്കാദമി വക്താവ് അറിയിച്ചത്.എന്നാല്‍ അക്കാദമിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് മിന്‍ഡി ട്വിറ്ററില്‍ കുറിച്ചു.

ഓഫീസിന് നോമിനേഷന്‍ ലഭിച്ചതില്‍ മറ്റ് അഭിനേതാവവും എഴുത്തുകാരുമായ നിര്‍മാതാക്കളുണ്ടായിരുന്നു. അവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നില്ല. ഏറ്റവും ജൂനിയറും സ്ത്രീയും ഇരുണ്ടനിറക്കാരിയുമായ എന്നെ മാത്രമാണ് ഒഴിവാക്കിയത്. എളുപ്പത്തില്‍ ഒഴിവാക്കാന്‍ കഴിഞ്ഞത്.
മിന്‍ഡി കേലിങ്ങ്

അഞ്ച് തവണ എമ്മി പുരസ്‌കാരത്തിന് നോമിനേഷന്‍ ചെയ്യപ്പെട്ട സ്ത്രീയാണ് മിന്‍ഡി കേലിങ്ങ്. 2005 മുതല്‍ 2013 വരെ എന്‍ബിസി സംപ്രേക്ഷണം ചെയ്ത സിറ്റ്‌കോമാണ് ഓഫീസ്. എമ്മി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും സീരീസ് നേടിയിട്ടുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

'ഫഹദ് ഫാസിലിന്റെ ഈ സിനിമയിലെ സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

'തല്ലുമാലക്ക് ശേഷം സ്പോർട്സ് കോമഡി ചിത്രവുമായി ഖാലിദ് റഹ്മാൻ' ; നസ്ലെൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

SCROLL FOR NEXT