നെറ്റ്ഫ്‌ലിക്‌സിനും കത്രിക വീഴുന്നു ?  ആര്‍എസ്എസ് എതിര്‍പ്പിന് പിന്നാലെ നിയന്ത്രണം അനുകൂലിച്ച് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനും

നെറ്റ്ഫ്‌ലിക്‌സിനും കത്രിക വീഴുന്നു ? ആര്‍എസ്എസ് എതിര്‍പ്പിന് പിന്നാലെ നിയന്ത്രണം അനുകൂലിച്ച് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനും

നെറ്റ്ഫ്‌ലിക്‌സിന്റെ ആദ്യത്തെ ഇന്ത്യന്‍ ഒറിജിനല്‍ സീരീസായ സേക്രഡ് ഗെയിംസിന്റെ രണ്ടാമത്തെ സീസണ്‍ റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി ബിജെപിയും ആര്‍എസ്എസും രംഗത്തു വന്നിരുന്നു. സീരീസ് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നായിരുന്നു ആദ്യ ആരോപണം. പിന്നീട് സേക്രഡ് ഗെയിംസ് കൂടാതെ ലെയ്‌ല, , ഗൗള്‍, തുടങ്ങിയവ ദേശവിരുദ്ധമാണെന്നും ആരോപിച്ചു.

സീരീസുകള്‍ ദേശവിരുദ്ധതയുടെയും ജിഹാദിന്റെയും പുതിയ രൂപമാണെന്നാണ് ആര്‍എസ്എസ് മാസികയായ പാഞ്ചജന്യ ലേഖനത്തിലെഴുതിയത്. ഒപ്പം ഹിന്ദു വിരുദ്ധത കൊണ്ടു വരുന്നതായും ആരോപി്ച്ചിരുന്നു. ഏറ്റവും ഒടുവിലായി ആമസോണ്‍ പ്രൈമിലെ ദ ഫാമിലി മാന്‍ എന്ന ത്രില്ലര്‍ സീരീസും ആര്‍എസ്എസിന്റെ എതിര്‍പ്പ് നേരിട്ടു. സീരീസുകള്‍ക്ക് കൂച്ചുവിലങ്ങിടണമെന്ന് ആര്‍എസ്എസ് നിലപാട് വ്യക്തമാക്കിയതിന് ഒപ്പം തന്നെ സ്ട്രീമിങ്ങ് കണ്ടന്റുകള്‍ക്ക് സെന്‍സറിങ്ങ് ഉണ്ടാവുമെന്ന സൂചന കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി പ്രകാശ് ജാവേദ്കറും അറിയിച്ചിരുന്നു. ഇതിന് സമാനമായ പ്രതികരണവുമായി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷിയും രംഗത്തെത്തി.

നെറ്റ്ഫ്‌ലിക്‌സിനും കത്രിക വീഴുന്നു ?  ആര്‍എസ്എസ് എതിര്‍പ്പിന് പിന്നാലെ നിയന്ത്രണം അനുകൂലിച്ച് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനും
സീരീസുകളെ വിടാതെ ആര്‍എസ്എസ്; ‘ദ ഫാമിലി മാനും ദേശവിരുദ്ധം’

നെറ്റ്ഫ്‌ലിക്‌സ് സീരീസുകള്‍ ഒരു സെര്‍ട്ടിഫിക്കേഷനുമില്ലാതെ എല്ലാ പ്രായത്തിലുള്ളവരിലേക്കും എത്തുന്നുണ്ട്. നമ്മുടെ സിനിമകള്‍ക്ക് അതിലെ ഉള്ളടക്കം അനുസരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമ്പോള്‍ നെറ്റ്ഫ്‌ലിക്‌സിലെ കണ്ടന്റുകളെക്കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

പ്രസൂണ്‍ ജോഷി

നെറ്റ്ഫ്‌ലിക്‌സിനും കത്രിക വീഴുന്നു ?  ആര്‍എസ്എസ് എതിര്‍പ്പിന് പിന്നാലെ നിയന്ത്രണം അനുകൂലിച്ച് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനും
‘നെറ്റ്ഫ്‌ളിക്‌സില്‍ ഹിന്ദു ഫോബിയ’, സേക്രഡ് ഗെയിംസും,ലൈലയും,ഘൗളും മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ശിവസേനാ നേതാവിന്റെ പരാതി 

ദീപ മെഹ്ത സംവിധാനം ചെയ്ത ലെയ്‌ലയാണ് ആര്‍എസ്എസ് എതിര്‍പ്പിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആര്യവര്‍ത്ത എന്ന സാങ്കല്‍പ്പിക രാജ്യത്തില്‍ ഭരണകൂടം ആളുകള്‍ക്ക് മേല്‍ പ്രാകൃതമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും മനുഷ്യരെ വിവേചനപൂര്‍വ്വം തരംതിരിച്ചു ഭരിക്കാന്‍ ശ്രമിക്കുന്നതുമെല്ലാമായിരുന്നു ലെയ്‌ലയുടെ പ്രമേയം. രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെയും ഹിന്ദു തീവ്രവാദത്തിനെതിരെയെല്ലാം ശക്തമായ വിമര്‍ശനമുന്നയിക്കുന്നതായിരുന്നു സേക്രഡ് ഗെയിംസിന്റെ ഈ വര്‍ഷം പുറത്തിറങ്ങിയ രണ്ടാം സീസണും. ഇത് സംവിധാനം ചെയ്തതാകട്ടെ ജയ് ശ്രീറാം കൊലവിളിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ആള്‍ക്കൂട്ട ആക്രമണത്തിന് എതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചവരില്‍ ഒരാളായ അനുരാഗ് കശ്യപും.

‘ദ ക്യൂ’ ഇനിമുതല്‍ ടെലിഗ്രാമിലും ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Related Stories

No stories found.
logo
The Cue
www.thecue.in