Film Events

5000 തിയറ്ററുകളില്‍ മലയാളത്തിലെ ഏറ്റവും വലിയ റിലീസിന് മരക്കാര്‍, ഹൃദയത്തോട് ചേര്‍ന്ന സിനിമയെന്ന് മോഹന്‍ലാല്‍

THE CUE

മലയാളത്തിലെ ഇതുവരെയുള്ള ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെ തകര്‍ത്താണ് 2019ല്‍ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 200 കോടി കളക്ഷനിലെത്തിയത്. 2020ലും മോഹന്‍ലാല്‍ എല്ലാ റെക്കോര്‍ഡുകളും ഭേദിക്കുന്ന വിജയം ലക്ഷ്യമിടുന്നുവെന്ന സൂചന നല്‍കുകയാണ് മരക്കാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. അഞ്ച് ഭാഷകളിലായി 5000 സ്‌ക്രീനുകളിലാണ് സിനിമയുടെ വേള്‍ഡ് റിലീസ്. മലയാളത്തിന് പുറമേ ചൈനീസ്, ഹിന്ദി, തമിഴ്, തെലുങ്ക്, തമിഴ് പതിപ്പുകള്‍.

2020 മാര്‍ച്ച് 26നാണ് റിലീസ്. പ്രിയദര്‍ശന്റെ സ്വപ്‌നചിത്രം കൂടിയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. 100 കോടി മുതല്‍ മുടക്കിലൊരുക്കിയ മരക്കാര്‍ മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ പൂര്‍ത്തിയാക്കിയ സിനിമ എന്നാണ് അവകാശപ്പെടുന്നത്.

പുതുവര്‍ഷ രാവിലാണ് മരക്കാര്‍ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. 2020ലെ മികച്ച വിഷ്വല്‍ ട്രീറ്റായിരിക്കും സിനിമയെന്ന് മോഹന്‍ലാല്‍. മരക്കാര്‍ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണെന്നും ലാല്‍.

ആശിര്‍വാദ് സിനിമാസിനൊപ്പം മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മ്മാണം. വിഎഫ്എക്സിന് പ്രാധാന്യം നല്‍കിയിരിക്കുന്ന സിനിമ പ്രധാനമായും ചിത്രീകരിച്ചത് സാബു സിറില്‍ ഒരുക്കിയ കൂറ്റന്‍ സെറ്റുകളിലാണ്. തിരു ഛായാഗ്രഹണവും റോണി റാഫേല്‍ സംഗീത സംവിധാനവും രാഹുല്‍ രാജ് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

സിനിമ ചരിത്രത്തെ പൂര്‍ണമായി ആശ്രയിച്ചതാവില്ലെന്നും എന്റര്‍ടെയിനറായിരിക്കുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. ദ ക്യൂ ഇന്റര്‍വ്യൂ സീരീസ് ആയ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയെക്കുറിച്ച് വിശദീകരിക്കുന്നത്.

ചൈനീസ് പേരിലാണ് മരക്കാര്‍-അറബിക്കടലിന്റെ സിഹം ചൈനാ ബോക്‌സ് ഓഫീസില്‍ റിലീസ് ചെയ്യുന്നത്. ചൈനയില്‍ എഴുപതിനായിരത്തിന് മുകളിലുള്ള സ്‌ക്രീനുകളിലെ പ്രദര്‍ശന സാധ്യത പരിഗണിച്ച് കൂടുതല്‍ ബോളിവുഡ് ചിത്രങ്ങള്‍ ചൈനീസ് നിര്‍മ്മാണ വിതരണ കമ്പനിയുമായി സഹകരിച്ച് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് മലയാളത്തില്‍ നിന്ന് മരക്കാറും ബറോസും ചൈനീസ് വിപണിയിലേക്ക് പ്രവേശിക്കുന്നത്. ഗള്‍ഫ് മേഖലയിലെ വമ്പന്‍മാരായ ഫാര്‍സ് ഫിലിംസാണ് പ്രിയദര്‍ശന്‍ സിനിമയുടെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയത്. സിനിമയുടെ ഓവര്‍സീസ് റൈറ്റ്സ് അഹമ്മദ് കോച്ലിന്‍ നേതൃത്വം നല്‍കുന്ന ഫാര്‍സിന് നല്‍കിയതായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും അറിയിച്ചിരുന്നു

മരക്കാറിനെക്കുറിച്ച് പ്രിയദര്‍ശന്‍, വീഡിയോ കാണാം

മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, സിദ്ദീഖ്, സംവിധായകന്‍ ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും അഭിനേതാക്കളാണ്.

മിഥുൻസ് മണി മാർക്കറ്റ് പുതിയ ഓഫിസ് ദുബായ് ബിസിനസ് സെന്‍ററിൽ ആരംഭിച്ചു

വരുന്നത് ആക്ഷൻ വെടിക്കെട്ട്; ജോജു ജോർജ്ജ് - ഷാജി കൈലാസ് ടീമിന്റെ 'വരവ്' ഒഫീഷ്യൽ ടീസർ

'ദുരൂഹത'യും ചിരിയും കൈവിടാതെ ചാക്കോച്ചനും ടീമും; മികച്ച പ്രതികരണങ്ങൾ നേടി ഒരു ദുരൂഹ സാഹചര്യത്തിൽ

എന്റെ കഥാപാത്രത്തിന്റെ പേര് സേതു, എല്ലാ ആളുകളും ചൂഷണം ചെയ്യുന്ന ഒരു വ്യക്തിയാണ് അയാൾ: കുഞ്ചാക്കോ ബോബൻ

'ഒരുത്തനുണ്ട്... Notorious Saint'; കാട്ടാളന്റെ മാസ് ട്രെയ്‌ലർ

SCROLL FOR NEXT