Film Events

‘എന്റെ വീട് കൊവിഡ് ആശുപത്രിക്കായ് വിട്ടുതരാം’, കമല്‍ഹാസന്‍ സര്‍ക്കാരിനോട്

THE CUE

കോവിഡ് രോഗപ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്കായി വീട് വിട്ടുനല്‍കാമെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍. മക്കള്‍ നീതി മയ്യത്തോട് സഹകരിക്കുന്ന ഡോക്ടര്‍മാരെയും പാവങ്ങളെ ചികിത്സിക്കാന്‍ വിട്ടുതരാമെന്നും സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കണമെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കമല്‍ഹാസന്‍ നേരത്തെ വീഡിയോയും പുറത്തിറക്കിയിരുന്നു. ശാരീരിക അകലത്തിന്റെ പ്രാധാന്യം വിവരിക്കുന്നതായിരുന്നു വീഡിയോ.

തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനത്തില്‍ കനത്ത ജാഗ്രതയാണ്. കമല്‍ഹാസനും മക്കള്‍ ശ്രുതിഹാസനും വെവ്വേറെ വീടുകളില്‍ ഐസൊലേഷനിലാണ്.

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

'ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത, മൈക്ക് അനൗൺസ്മെന്റുമായി ടീം പെരുമാനി' ; ചിത്രം മെയ് 10ന് തിയറ്ററുകളിൽ

നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

SCROLL FOR NEXT