Film Events

‘സ്വയംപൊങ്ങാതെ തമിഴ് രാഷ്ട്രീയം പറയുന്നവര്‍’, പ്രിയപ്പെട്ട മലയാളീസ് നമ്മളിനിയും പഠിക്കാനുണ്ട്’

THE CUE

മാസ്റ്റര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ വിജയ്‌യും വിജയ് സേതുപതിയും സിനിമയും വലിപ്പം പറയാതെയും സ്വയം പൊങ്ങാതെയും തമിഴ്‌നാടിന്റെ രാഷ്ട്രീയം പറഞ്ഞതിനെ പ്രകീര്‍ത്തിച്ച് ഹരീഷ് പേരടി. മനുഷ്യപക്ഷത്ത് നില്‍ക്കുന്ന രാഷ്ട്രീയമില്ലാതെ കലാകാരന്‍ പൂര്‍ണ്ണനല്ല എന്നും ഏല്ലാ താരാരാധനയുടെയും അപ്പുറത്താണ് മനുഷ്യനായി നിലനില്‍ക്കുകയെന്നും ലോകത്തോട് വിളിച്ച് പറയുകയാണ് ഇരുവരുമെന്ന് പേരടി.പിയപ്പെട്ട മലയാളീസ് നമ്മളിനിയും ഏറെ പഠിക്കാനുണ്ടെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോ താരം രജിത്കുമാറിന് കൊറോണാ മുന്‍കരുതല്‍ ലംഘിച്ച് സ്വീകരമമൊരുക്കിയ ആരാധക സംഘത്തെ വിമര്‍ശിച്ച് ഫാന്‍സ് അസോസിയേഷനുകള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ താരങ്ങള്‍ തീരുമാനമെടുക്കണമെന്ന ചര്‍ച്ചക്ക് ഹരീഷ് പേരടി തുടക്കമിട്ടിരുന്നു.

ഹരീഷ് പേരടി ഫാന്‍സ് അസോസിയേഷനുകളെക്കുറിച്ച്

ഏല്ലാ ഫാന്‍സുകാരെയും നിയമപരമായി നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ഫാന്‍സ് മുഖ്യമന്ത്രിയെ സംസാരിക്കാന്‍ സമ്മതിക്കാത്ത രീതിയില്‍ ബഹളമുണ്ടാക്കുകയും ആ പ്രമുഖ നടന്‍ ഇരിക്കുന്ന വേദിയില്‍ വെച്ച് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രസംഗം മുഴുമിപ്പിക്കാതെ അവസാനിപ്പിച്ചതും...ഇതും ഈ സമയത്ത് ചര്‍ച്ചചെയ്യപെടേണ്ടതാണ് എന്ന് ഒരു ജനാധിപത്യ വിശ്വാസിയായ ഞാന്‍ രാഷ്ട്രീയ ഭേദമന്യേ വിശ്വസിക്കുന്നു...എത്രയോ മനുഷ്യര്‍ അവരുടെ ജീവന്‍ കൊടുത്ത് ഉണ്ടാക്കിയെടുത്തതാണി ജനാധിപത്യ കേരളം...ആ കേരളത്തെ തലക്കോളമില്ലാത്ത ഫാന്‍സുകള്‍ എന്ന ആള്‍കൂട്ടത്തിന് അഴിഞ്ഞാടാന്‍ വിട്ടുകൊടുക്കരുത്...ഈ എയര്‍പോര്‍ട്ട് സംഭവത്തോടെ ഇതിന് ഒരു അവസാനമുണ്ടാവണം..ഫാന്‍സ് അസോസിയേഷനുകളുള്ള ചെറുതും വലുതുമായ ഏല്ലാ നടന്‍മാര്‍ക്കും ഇത്ബാധകമാണ് ...മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തിപിടിച്ച ഏല്ലാ മഹാനടന്‍ മാരുടെയും അഭിനയമികവിന് മുന്‍പില്‍ ബഹുമാനത്തോടെ തല താഴ്ത്തി കൊണ്ട് പറയുന്നു...ഇത്തരം തലതിരിഞ്ഞ ആള്‍കൂട്ടത്തെ പോറ്റി വളര്‍ത്തരുത്..ആകെയുള്ള പ്രതീക്ഷയും ഉദാഹരണവും മലയാളികള്‍ ഹൃദയത്തിലേററിയ ഫഹദ് ഫാസില്‍ എന്ന നടന്‍ മാത്രമാണ്...തനിക്ക് ഫാന്‍സ് അസോസിയേഷനുകള്‍ വേണ്ട എന്ന ഉറക്കെ പ്രഖ്യാപിച്ച ഒരേയൊരു ഫഹദ് ...പുതിയ കേരളം മഹാനടന്‍മാരുടെ പുതിയ തീരുമാനങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത് ...

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT