celebrity trends

സ്റ്റൈലിഷ് ഫോട്ടോഗ്രാഫറുടെ വിവാഹം; വീട്ടിലെത്തി ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

THE CUE

സോഷ്യല്‍ മീഡിയയില്‍ വൈറലായ മമ്മൂട്ടിയുടെ നിരവധി സ്റ്റൈലിഷ് ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ് ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍. കഴിഞ്ഞ ദിവസമായിരുന്നു ശ്രീനാഥിന്റെ വിവാഹം. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും വൈകീട്ട് വീട്ടിലെത്തി മമ്മൂട്ടി വധുവിനും വരനും ആശംസകള്‍ നേര്‍ന്നു.

ദി ഗ്രേറ്റ് ഫാദര്‍, പതിനെട്ടാംപടി, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് ശ്രീനാഥായിരുന്നു. ശ്രീനാഥിന്റെ ചിത്രങ്ങളിലൂടെ ആയിരുന്നു ഈ സിനിമകളിലെയെല്ലാം മമ്മൂട്ടിയുടെ ലുക്ക് പുറത്തു വന്നതും. പ്രിയ ഫോട്ടോഗ്രാഫറുടെ വീട്ടില്‍ കുറച്ചു സമയം ചെലവഴിച്ചിട്ടായിരുന്നു താരം മടങ്ങിയതും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നേരത്തെ നടന്ന വിവാഹ സത്ക്കാര ചടങ്ങില്‍ ടൊവിനോയും ഉണ്ണി മുകുന്ദനും അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT