Mobile

എയ്‌സൂസ് റോഗ് ഫോണ്‍ 2 എത്തുന്നു : പ്രീ ഓര്‍ഡറുകള്‍ ക്ഷണിച്ച് ചൈനീസ് വിപണി   

THE CUE

എയ്‌സൂസ് തങ്ങളുടെ ഏറ്റവും പുതിയ ഗെയിമിങ് സ്മാര്‍ട്ട്‌ഫോണുമായി എത്തുന്നു. എയ്‌സൂസ് റോഗ് ഫോണ്‍ 2 എന്ന് പേരിട്ടിരിക്കുന്ന മോഡലിന് ചൈനീസ് വിപണിയില്‍ പ്രീ ഓര്‍ഡറുകള്‍ തുടങ്ങി. മൊത്തം 6 വേരിയന്റുകളായാണ് എയ്‌സൂസ് റോഗ് ഫോണ്‍ 2 എത്തുന്നത്. ഇതില്‍ 4 എണ്ണത്തിന്റെ ഓര്‍ഡറുകളാണ് ചൈനീസ് ഓണ്‍ലൈന്‍ വിപണിയായ ജിങ്‌ഡോങ് ഡോട്ട് കോമില്‍ ആരംഭിച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് പ്രൊസസ്സറുള്ള ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് റോഗ് 2. മുന്‍ മോഡലില്‍ ഉള്ളതിനേക്കാള്‍ വലിയ ബാറ്ററി, ക്വാളിറ്റി കൂടിയ ക്യാമറ, ഇന്‍ ഡിസ്‌പ്ലേ, ഫിംഗര്‍ പ്രിന്റ് റീഡര്‍ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളാണ് റോഗ് ടുവില്‍ ഉള്ളത്.

ജൂലൈ 31 മുതല്‍ ചൈനയില്‍ വില്‍പ്പന ആരംഭിക്കും എന്നാണ് ജിങ്‌ഡോങ് ഡോട്ട് കോം പറയുന്നത്. ടെന്‍സെന്റ് ഡെപ്ത് കസ്റ്റമൈസേഷന്‍ അടങ്ങിയ 8 ജിബി റാം 128 ജിബി ഇന്റേര്‍ണല്‍ മെമ്മറി എന്നിവയുള്ള ബേസ് മോഡലിന് 3499 ചൈനീസ് യുവാന്‍ ആണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇത് രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 35000 വരും. ഇതേ മെമ്മറി അടങ്ങിയ മറ്റൊരു വേരിയന്റിന് 37000 രൂപയ്ക്ക് അടുത്തും വിലയുണ്ട്. റോഗ് 2 വിന്റെ 12 ജിബി റാം, 128 ജിബി മെമ്മറി ഉള്ള ക്ലാസിക് വിഭാഗത്തിന് ഏകദേശം 60000 രൂപയോളം ആകുമെന്നാണ് കണക്കാക്കുന്നത്.

കമ്പനിയുടെ ഒരു ഒഫീഷ്യല്‍ വെയ്ബോ പോസ്റ്റില്‍ റോഗ് 2 മോഡലിന്റെ 2 അഡീഷണല്‍ വേരിയന്റുകളും അവതരിപ്പിക്കും എന്ന് അറിയുന്നു. സീയുന്‍ വേര്‍ഷന്‍, ഇ സ്‌പോര്‍ട്‌സ് ആര്‍മ്മര്‍ എന്നിവയാണത്. ഇവയ്ക്ക് യഥാക്രമം 80000 വും 130000 വുമാണ് വില. ചൈനയ്ക്ക് പുറത്ത് എവിടെയൊക്കെ ഫോണ്‍ ലഭ്യമാകും എന്ന് കമ്പനി അറിയിച്ചിട്ടില്ല. എന്നാലും ഗ്ലോബല്‍ ലോഞ്ച് ഇവന്റ് സെപ്റ്റംബറില്‍ നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് 9 പൈ ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കും ഫോണിന് ഉണ്ടാവുക. 6.59 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയും പ്രധാന ആകര്‍ഷണമാണ്.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT