‘അവര്‍ വീട്ടില്‍ വന്ന് ജയ് ശ്രീറാം വിളിച്ചോട്ടെ, ഞാനും കൂടാം’; വിവരക്കേടിന് മറുപടി പറയാനില്ലെന്ന് അടൂര്‍ 

‘അവര്‍ വീട്ടില്‍ വന്ന് ജയ് ശ്രീറാം വിളിച്ചോട്ടെ, ഞാനും കൂടാം’; വിവരക്കേടിന് മറുപടി പറയാനില്ലെന്ന് അടൂര്‍ 

ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്റെ ഭീഷണിയ്ക്ക് മറുപടിയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ബിജെപിക്കാര്‍ വീട്ടില്‍ വന്ന് ജയ് ശ്രീറാം വിളിച്ചോട്ടെ എന്നും പക്ഷെ, അത് കൊലവിളിയാകരുതെന്നും അടൂര്‍ 'ദ ക്യൂ'വിനോട് പറഞ്ഞു. ശ്രീരാമന്‍ ഒരു പാര്‍ട്ടിയുടേയും സ്വന്തമല്ല. ഭക്തര്‍ അല്ലാത്തവര്‍ക്ക് പോലും അദ്ദേഹം മാതൃകാപുരുഷനാണ്. ആ പേര് ദുരുപയോഗം ചെയ്യരുതെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചത്. ചന്ദ്രനില്‍ പോകൂ എന്നതുപോലെയുള്ള വിവരക്കേടിന് എന്ത് മറുപടി പറയാനാണെന്നും അദ്ദേഹം ചോദിച്ചു.

വിവരക്കേടിന് എന്ത് മറുപടിയാണ് നമ്മള്‍ പറയുക? അവര്‍ വിളിക്കണമെന്നുണ്ടെങ്കില്‍ വന്ന് വിളിക്കട്ടെ. ഞാനും കൂടാം. എനിക്ക് വിരോധമൊന്നുമില്ല. കൊലവിളിയാകരുത്.

അടൂര്‍ ഗോപാലകൃഷ്ണന്‍

‘അവര്‍ വീട്ടില്‍ വന്ന് ജയ് ശ്രീറാം വിളിച്ചോട്ടെ, ഞാനും കൂടാം’; വിവരക്കേടിന് മറുപടി പറയാനില്ലെന്ന് അടൂര്‍ 
‘അടൂരിന്റെ വീട്ടുപടിക്കലും ജയ് ശ്രീറാം മുഴക്കും, കേള്‍ക്കാനാകില്ലെങ്കില്‍ ചന്ദ്രനില്‍ പോകൂ’; ഭീഷണിയുമായി ബി ഗോപാലകൃഷ്ണന്‍ 

അടൂര്‍ പറഞ്ഞത്‌

‘ജയ് ശ്രീറാം കൊലവിളിയായി വിളിക്കരുത് അത്രേയുള്ളൂ. (ചിരിക്കുന്നു) ജയ് ശ്രീറാം വിളിക്കുന്നതിന് ഞാനും അവരുടെ കൂടെ ചേരാം. ശ്രീരാമനെ എല്ലാ ദൈവങ്ങളിലും ഏറ്റവും യോഗ്യനായാണ് നമ്മള്‍ കാണുന്നത്. ഭക്തന്മാരും ഭക്തിയില്ലാത്ത ആളുകള്‍ പോലും. ഒരു മാതൃകാപുരുഷനായിരുന്നു. അദ്ദേഹത്തെ അപമാനിക്കുകയാണ് ഇവരെല്ലാം കൂടെ. ഈ വഷളന്‍മാര്‍ അദ്ദേഹത്തെ അപമാനിക്കുകയാണ്. നമുക്കതില്‍ ശക്തമായ പ്രതിഷേധമുണ്ട്. അതാണ് പറഞ്ഞത്. ശ്രീരാമന്റെ പേര് ദുരുപയോഗപ്പെടുത്തരുതേ എന്നാണ് പറഞ്ഞത്. ശ്രീരാമന്‍ അവരുടെ സ്വന്തമൊന്നുമല്ല. പാര്‍ട്ടിക്കാരുടെ സ്വന്തമല്ല ശ്രീരാമന്‍. ശ്രീരാമന്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം വലിയ ഭക്തി ബഹുമാനമുള്ള രൂപമാണ്. വലിയൊരു മഹാപുരുഷന്‍. ദൈവമായി സ്വീകരിക്കാന്‍ വയ്യെങ്കില്‍ അങ്ങനെ കണ്ടാല്‍ മതി. അത്യന്തം നീതിമാനും യോഗ്യനുമായുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഭാര്യയേ പോലും ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായി. അങ്ങനുള്ളൊരു മഹദ് വ്യക്തിയാണ്. രാജ്യഭാരം എന്താണെന്ന് നമ്മള്‍ പാഠമാക്കിയ ആളാണ്. അദ്ദേഹത്തിന്റെ നാമധേയത്തെ അപമാനിക്കരുത് എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. വളരെ ചെറിയ തോതില്‍ പറഞ്ഞാല്‍ വിവരക്കേടാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. അല്ലാതെ ഒന്നുമില്ല. (ചിരി). വിവരക്കേടിന് എന്ത് മറുപടിയാണ് നമ്മള്‍ പറയുക? അവര്‍ വിളിക്കണമെന്നുണ്ടെങ്കില്‍ വന്ന് വിളിക്കട്ടെ. എനിക്ക് വിരോധമൊന്നുമില്ല. കൊലവിളിയാകരുത്.’

‘അവര്‍ വീട്ടില്‍ വന്ന് ജയ് ശ്രീറാം വിളിച്ചോട്ടെ, ഞാനും കൂടാം’; വിവരക്കേടിന് മറുപടി പറയാനില്ലെന്ന് അടൂര്‍ 
കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ സ്വന്തം ചരിത്രമെങ്കിലും പഠിക്കണം: സണ്ണി എം കപിക്കാട്

ജയ് ശ്രീറാം എന്ന് കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ അടൂര്‍ ശ്രീഹരിക്കോട്ടയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകണമെന്നായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കുമെന്ന് ബി ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ജയ് ശ്രീറാം വിളിക്കെതിരെ പ്രതികരിക്കുന്നത് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒന്നും കിട്ടാത്തത് കൊണ്ടാണോ അതോ കിട്ടാന്‍ വേണ്ടിയാണോയെന്നും ബിജെപി നേതാവ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

‘അവര്‍ വീട്ടില്‍ വന്ന് ജയ് ശ്രീറാം വിളിച്ചോട്ടെ, ഞാനും കൂടാം’; വിവരക്കേടിന് മറുപടി പറയാനില്ലെന്ന് അടൂര്‍ 
ജയ് ശ്രീറാം യുദ്ധാഹ്വാനമായി,വിമര്‍ശകരെ രാജ്യദ്രോഹികളാക്കരുത്, ഭരിക്കുന്ന പാര്‍ട്ടി രാജ്യത്തിന്റെ പര്യായപദമല്ലെന്നും മോദിക്ക് കത്ത് 

ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്,,കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്,,ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും,, എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം,,,
ഇൻഡ്യയിൽ ജയ് ശ്രീരാംമുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്,,, ഇനിയും മുഴക്കും വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും,, അത് ജനാധിപത്യ അവകാശമാണ്,, ഇൻഡ്യയിൽവിളിച്ചില്ലങ്കിൽ പിന്നെ എവിടെ വിളിക്കും,, ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കിൽ അടൂരിന്റെ വീട്ട് പടിക്കൽ ഉപവാസം കിടന്നേനെ,,, സർ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്കാരത്തെ അപലപിക്കരുത്,,, ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും,,,, ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും,,, സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിപ്പോളും താങ്കൾ പ്രതികരിച്ചില്ലല്ലൊ,,, മൗനവൃതത്തിലായിരുന്നൊ,,, ഇപ്പോൾ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ,,, പരമപുഛത്തോടെ.’

logo
The Cue
www.thecue.in