Sports

ഏഴാണ്ടിനിപ്പുറം ശ്രീശാന്ത് കളത്തിലേക്ക് ; കേരള പ്രീമിയര്‍ ലീഗില്‍ കളിക്കും

ഏഴാണ്ടിന്റെ ഇടവേളയ്ക്കിപ്പുറം കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ എസ് ശ്രീശാന്ത്. കേരള പ്രീമിയര്‍ ലീഗിലൂടെയാണ് ഔദ്യോഗിക തിരിച്ചുവരവ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ട്വന്റി20 ലീഗാണിത്. ഒത്തുകളി ആരോപിച്ചുള്ള കേസിനെ തുടര്‍ന്ന് ബിസിസിഐ താരത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. 7 വര്‍ഷത്തെ വിലക്കിന്റെ കാലാവധി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് അവസാനിച്ചു. ഇതിന് പിന്നാലെ കേരള പ്രീമിയര്‍ ലീഗ് ഒരുങ്ങുമ്പോള്‍, 37 കാരനായ ശ്രീശാന്തിന് പന്തെടുക്കാന്‍ അവസരവുമൊരുങ്ങുകയാണ്.

കെസിഎ പ്രസിഡന്റ് സാജന്‍ കെ വര്‍ഗീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വന്തം പ്രീമിയര്‍ ലീഗ് തുടങ്ങാന്‍ കെ.സി.എ ജനറല്‍ ബോഡി യോഗം കഴിഞ്ഞ മാസമാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തെ റജിസ്‌റ്റേഡ് താരങ്ങളെ 6 ടീമുകളാക്കി തിരിച്ച് ആലപ്പുഴ എസ്ഡി കോളജ്-കെസിഎ സ്‌റ്റേഡിയത്തില്‍ മത്സരം നടത്താനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്ക് കാത്തിരിക്കുകയാണ് കെ.സി.എ. തിയ്യതിയും ഷെഡ്യൂളും വൈകാതെ തീരുമാനിക്കും. ലീഗിന്റെ പ്രധാന ആകര്‍ഷണം ശ്രീശാന്ത് തന്നെയായിരിക്കുമെന്ന് സാജന്‍ കെ വര്‍ഗീസ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുഴുവന്‍ താരങ്ങളും ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ ബയോ ബബിളിലായിരിക്കും, ഡിസംബര്‍ ആദ്യവാരം ആരംഭിക്കാനാണ് തീരുമാനമെന്നും സാജന്‍ വര്‍ഗീസ് വിശദീകരിച്ചു. ഇന്ത്യയ്ക്കുവേണ്ടി ശ്രീശാന്ത് 27 ടെസ്റ്റുകളില്‍ നിന്നായി 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്നായി 75 വിക്കറ്റും 10 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 7 വിക്കറ്റും നേടിയിട്ടുണ്ട്. 2007 ല്‍ ട്വന്റി- 20, ലോകകപ്പും 2011 ല്‍ ഏകദിന ലോകകപ്പും നേടിയ ടീമുകളില്‍ അംഗമായിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവര്‍ക്കായാണ് ഇറങ്ങിയത്.

Sreesanth to Come Back After Seven Years to Ground through Kerala Premiere League

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT