Cricket

സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ; ഇക്കുറി ശ്രീലങ്കയ്‌ക്കെതിരായുള്ള ടി 20 പരമ്പരയിൽ  

THE CUE

ശ്രീലങ്കയ്‌ക്കെതിരായുള്ള ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണിനെ വീണ്ടും നിലനിർത്തി. മുൻപ് നടന്ന രണ്ട് ടി 20 പരമ്പരകളിലും സഞ്ജു അംഗമായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. തുടർച്ചയായ ആറു മത്സരങ്ങളിലാണ് താരം ബെഞ്ചിലിരുന്നത്. ഇപ്രാവശ്യമെങ്കിലും സഞ്ജുവിനെ കളത്തിലിറക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പരുക്കിൽ നിന്ന് മോചിതനായ ഇന്ത്യയുടെ മുൻനിര പേസർ ജസ്പ്രീത് ബുമ്രയും ടീമിലേക്ക് തിരിച്ചെത്തി. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയും പ്രഖ്യാപിച്ചു.

തുടർച്ചയായി കളിക്കുന്ന ഉപനായകൻ രോഹിത് ശർമയ്ക്കും പേസർ മുഹമ്മദ് ഷമിക്കും വിശ്രമം നൽകി. പരുക്കിൽ നിന്ന് മുക്തനായ ഓപ്പണർ ശിഖർ ധവാനും ടി 20, ഏകദിന ടീമുകളിൽ തിരിച്ചെത്തി. ജനുവരി അഞ്ചിന് ഗുവാഹത്തിയിലാണ് ലങ്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉൾപ്പെടുന്നത്. ജനുവരി 14ന് ആരംഭിക്കുന്ന ഓസീസിനെതിരായ ഏകദിന പരമ്പരയിലും മൂന്ന് മത്സരങ്ങള്‍ ഇന്ത്യ കളിക്കും.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT