കെ കരുണാകരൻ അനുസ്മരണ ചടങ്ങ്; യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് ഗവർണറോട് കോൺഗ്രസ്സ്   

കെ കരുണാകരൻ അനുസ്മരണ ചടങ്ങ്; യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് ഗവർണറോട് കോൺഗ്രസ്സ്   

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ കെ കരുണാകരന്റെ അനുസ്മരണ പരിപാടി ഉദ്‌ഘാടനം ചെയ്യുന്നതിൽ നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കി. ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫിസ് അറിയിച്ചെന്ന് ഗവർണർ ട്വീറ്റ് ചെയ്തു.

കെ കരുണാകരൻ അനുസ്മരണ ചടങ്ങ്; യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് ഗവർണറോട് കോൺഗ്രസ്സ്   
മംഗളൂരു സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണമില്ല; സിഐഡി അന്വേഷിക്കുമെന്ന് യെദ്യൂരപ്പ

പൗരത്വ നിയമത്തിൽ കേന്ദ്രത്തെ അനുകൂലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടെടുത്തതോടെയാണ് കോൺഗ്രസ്സും ഗവർണറും തമ്മിലുള്ള ഭിന്നത കൂടിയത്. ഗവർണറെ ബഹിഷ്കരിക്കേണ്ട കാര്യം ആലോചിക്കേണ്ടി വരുമെന്ന് കെ. മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. മുരളീധരന്റെ എതിർപ്പിനെ തുടർന്നാണ് കോൺഗ്രസ്സിന്റെ നിലപാട് മാറ്റം. തന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവരെ ബഹുമാനിക്കുന്നുവെന്നും രാജ്ഭവനിൽ ഒരു സംവാദത്തിന് തയ്യാറാണെന്നും ഗവർണർ ട്വീറ്റ് ചെയ്തു.

കെ കരുണാകരൻ അനുസ്മരണ ചടങ്ങ്; യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് ഗവർണറോട് കോൺഗ്രസ്സ്   
‘നമ്മുടെ സ്വന്തം രാജ്യത്ത് നമ്മൾ രണ്ടാം കിട പൗരന്മാർ ആകുന്ന അവസ്‌ഥ’; പൗരത്വ നിയമത്തിനെതിരെ നടൻ ഷെയിൻ നിഗം  

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in