റമദാന്‍: യുഎഇയുടെ ചാന്ദ്രനിരീക്ഷണകമ്മിറ്റി നാളെ യോഗം ചേരും

റമദാന്‍: യുഎഇയുടെ ചാന്ദ്രനിരീക്ഷണകമ്മിറ്റി നാളെ യോഗം ചേരും
Published on

റമദാന്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി യുഎഇയുടെ ചാന്ദ്രനിരീക്ഷണകമ്മിറ്റി നാളെ യോഗം ചേരും. അബുദബി ഖസർ അല്‍ ഹൊസനിലാണ് യോഗം ചേരുക. മാസപ്പിറവി നിരീക്ഷിക്കണമെന്നും പിറകണ്ടാല്‍ അറിയിക്കണമെന്നും പൊതുജനങ്ങള്‍ക്കും യുഎഇ ഫത്വ കൗണ്‍സില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. മഗ്രിബ് നിസ്കാരത്തിന് ശേഷമാണ് കമ്മിറ്റി യോഗം ചേരുക. നാളെ മാസപ്പിറവി ദൃശ്യമായാല്‍ ബുധനാഴ്ച (18-02-26) നായിരിക്കും റമദാന്‍ വ്രതം ആരംഭിക്കുക. ദൃശ്യമായില്ലെങ്കില്‍ ശഹ്ബാന്‍ 30 പൂർത്തിയാക്കി വ്യാഴാഴ്ചയായിരിക്കും വ്രതാരംഭം.

യുഎഇ ഫ​ത്‌​വ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഷെയ്ഖ്​ അ​ബ്ദു​ല്ല ബി​ൻ ഷെയ്ഖ്​ അ​ൽ മ​ഹ്ഫൂ​സ് ബി​ൻ ബ​യ്യ അ​ധ്യ​ക്ഷ​നാ​കു​ന്ന ക​മ്മി​റ്റി​യി​ൽ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ഉ​മ​ർ ഹ​ബ്തൂ​ർ അ​ൽ ദാ​രി​യും പ​ങ്കെ​ടു​ക്കും. മ​ഗ്‌​രി​ബ് പ്രാ​ർ​ഥ​ന​ക്ക്​ ശേ​ഷം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന യോ​ഗ​ത്തി​ൽ, യുഎഇ​യി​​ലെ അം​ഗീ​കൃ​ത മാ​സ​പ്പി​റ​വി നി​രീ​ക്ഷ​ണാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും ക​ണ്ടെ​ത്ത​ലു​ക​ളും അ​വ​ലോ​ക​നം ചെ​യ്യും.

logo
The Cue
www.thecue.in