Cricket

ഇതെന്താ ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനമോ; ന്യൂസിലാൻഡ് ഇംഗ്ലണ്ട് ടി 20 മത്സര ശേഷം അമ്പരന്ന് ആരാധകർ

THE CUE

ന്യൂസിലാൻഡും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് ഫൈനൽ കായികപ്രേമികൾ മറക്കാനിടയില്ല. സൂപ്പർ ഓവർ വരെ നീണ്ട മത്സരം ശ്വാസം അടക്കിപിടിച്ചാണ് ആരാധകർ കണ്ട് തീർത്തത്. സൂപ്പർ ഓവറും ടൈ ആയതിനെ തുടർന്ന് ബൗണ്ടറി കണക്കിൽ ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ ഇരുടീമും ഏറ്റുമുട്ടുന്ന മത്സരങ്ങൾ സൂപ്പർ ഓവറിലേക്ക് കടന്നാൽ ലോകകപ്പ് ഫൈനൽ മനസ്സിൽ തെളിയുന്നത് സ്വാഭാവികമാണ്.

ന്യൂസിലാൻഡും ഇംഗ്ലണ്ടും തമ്മിൽ ഞായറാഴ്ച്ച നടന്ന അഞ്ചാം ടി 20 മത്സരവും സൂപ്പർ ഓവർ വരെ നീണ്ടു. മത്സരം ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തു.അങ്ങനെ അഞ്ച്‌ മത്സര പരമ്പര 3-2ന് ഇംഗ്ലണ്ട് സ്വന്തമാക്കി.

മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 146 റൺസ് . മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ജയിക്കാൻ അവസാന ഓവറിൽ വേണ്ടി വന്നത് 16 റൺസ്. ലോകകപ്പ് ഫൈനലിലും 16 റൺസായിരുന്നു അവസാന ഓവറിൽ ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. അവസാന ബോളിൽ 5 റൺസ് വേണ്ടപ്പോൾ പന്ത് ബൗണ്ടറി കടത്തി ക്രിസ് ജോർദാൻ മത്സരം സമനിലയിലാക്കി. ബെൻ സ്റ്റോക്സ് അടക്കമുള്ള സീനിയർ താരങ്ങൾക്ക് പരമ്പരയിൽ വിശ്രമം നൽകിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT