ദീപക് ചാഹര്‍
ദീപക് ചാഹര്‍

ഒറ്റ രാത്രി കൊണ്ട് റെക്കോര്‍ഡുകള്‍ തിരുത്തിയ ചാഹര്‍; സ്വിങ് ബൗളറില്‍ നിന്നും ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റിലേക്ക്

ന്യൂ ബോളില്‍ സ്വിങ് കണ്ടെത്തി ബാറ്‌സ്മാന്മാരെ വെട്ടിലാക്കുന്ന ബോളറായിരുന്നു ചാഹര്‍. ആ മികവ് കണ്ടാണ് സെലക്ടര്‍മാര്‍ അദ്ദേഹത്തിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചത്. ധോണിയുടെ കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളില്‍ നിന്നുമായി 32 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട് ഈ ആഗ്ര സ്വദേശി.

ഐപിഎല്ലില്‍ ധോണിയുടെ പവര്‍പ്ലേ വജ്രായുധമായിരുന്നു ചാഹര്‍. തന്റെ 80 ശതമാനം പന്തുകളും ചാഹര്‍ എറിഞ്ഞത് പവര്‍പ്ലേയിലാണ്. ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ട്വന്റി 20 മത്സരത്തിന് മുന്‍പ് വരെ ഇന്ത്യക്ക് വേണ്ടി 76 ശതമാനം പന്തുകള്‍ താരം എറിഞ്ഞതും പവര്‍പ്ലേയിലാണ്. എന്നാല്‍ ഇന്നലത്തെ മത്സരം എല്ലാം മാറ്റിമറിച്ചു.

174 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിനെതിരെ 5 ബോളര്‍മാരുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. മൂന്നാം മത്സരം മാത്രം കളിക്കുന്ന അഞ്ചാം ബോളറായ ആള്‍റൗണ്ടര്‍ ശിവം ദുബെ ബാറ്റിംഗ് വെടിക്കെട്ടിന് പേരുകേട്ട താരമാണ്. ഇതോടെ പരിചയസമ്പത്ത് കുറഞ്ഞ ഇന്ത്യന്‍ ബൗളിംഗ് നിരയെ നയിക്കേണ്ട ചുമതല ചാഹറിന്റെയും സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹലിന്റെയും തോളിലായി. അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പവര്‍പ്ലേയില്‍ ഓരോവര്‍ മാത്രമാണ് ചാഹറിന് നല്‍കിയത്.

ദീപക് ചാഹര്‍
ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രക്ഷോഭം; ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കേന്ദ്ര മന്ത്രിയെ തടഞ്ഞുവെച്ചു
അന്താരാഷ്ട്ര ടി20യില്‍ ആദ്യമായി ഹാട്രിക് നേടുന്ന ഇന്ത്യന്‍ പുരുഷതാരമാണ് ചാഹര്‍. വനിതാക്രിക്കറ്റര്‍ ഏക്താ ബിഷ്ത് ആണ് ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം.  

പവര്‍പ്ലേയിലാണ് സാധാരണ എനിക്ക് ഓവറുകള്‍ നല്‍കാറുള്ളത്. എന്നാല്‍ ഇന്നലത്തെ മത്സരത്തില്‍ നിര്‍ണായക ഓവറുകള്‍ ഞാന്‍ ചെയ്യണമെന്ന് രോഹിത് ഭായ് സൂചിപ്പിച്ചു. ടീം മാനേജ്‌മെന്റ് ഇത്തരത്തിലുള്ള ചുമതലകള്‍ നല്‍കുന്നതില്‍ സന്തോഷമേയുള്ളൂ

ദീപക് ചാഹര്‍

മഞ്ഞ് വീഴ്ച ഉണ്ടായിരുന്നതിനാല്‍ ബൗളിംഗ് പ്രയാസമായിരുന്നു. പന്തില്‍ നിന്നും വേണ്ടത്ര സ്വിങ്ങും ലഭിച്ചിരുന്നില്ല. ഡെത്ത് ഓവറുകള്‍ ചെയ്യുക എന്നത് ചാഹറിന് ഒരു വെല്ലുവിളി തന്നെയായിരുന്നു. പക്ഷെ വെല്ലുവിളികളെയെല്ലാം മറികടന്ന് കൊണ്ട് ടി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് താരം സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. നക്കിള്‍ ബോളുകളും വേഗം കുറഞ്ഞ ബൗണ്‍സറുകളും ഉപയോഗിച്ച് ബാറ്റ്‌സ്മാന്മാരെ വട്ടം കറക്കിയ ചാഹര്‍ 7 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നേടിയത് 6 വിക്കറ്റുകള്‍. മത്സരം ഇന്ത്യയില്‍ നിന്നും കൈവിട്ടു പോകുന്ന ഘട്ടത്തിലാണ് മുഹമ്മദ് നയിമും മിഥുനും ചേര്‍ന്ന കൂട്ടുകെട്ട് പൊളിച്ച് ചാഹര്‍ കളിതിരിച്ചത്. ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും പുറമെ അടുത്ത ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാം പേസ് ബോളറായി സ്ഥാനം ഉറപ്പിക്കുകയാണ് ചാഹര്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദീപക് ചാഹര്‍
ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ബാബ്‌റി പള്ളിയില്‍ നിസ്‌കാരമുണ്ടായിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in