നരേന്ദ്ര മോഡി  
നരേന്ദ്ര മോഡി  

‘ഭീകര തന്ത്രം’; ജിഡിപി വളര്‍ച്ചാ നിരക്ക് കൂട്ടിക്കാണിക്കാന്‍ മോഡി സര്‍ക്കാര്‍ അടിസ്ഥാന വര്‍ഷം മാറ്റുന്നെന്ന് വിമര്‍ശനം

മൊത്ത ആഭ്യന്തര ഉത്പാദനം കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷമായി 2017-18 കാലയളവിനെ കണക്കാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷപാര്‍ട്ടികളും വിദഗ്ധരും. ജിഡിപി വളര്‍ന്നതായി കാണിക്കാനുള്ള മോഡി സര്‍ക്കാരിന്റെ തന്ത്രമാണിതെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. നോട്ടു നിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയതുമൂലം ജനങ്ങള്‍ പൊറുതി മുട്ടിയ വര്‍ഷമാണ് 2017-18 എന്ന് മുന്‍ കേന്ദ്ര മന്ത്രി വ്യക്തമാക്കി. അത് അടിസ്ഥാനമാക്കിയെടുത്താല്‍ രണ്ടാം മോഡി സര്‍ക്കാരിന്റെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജിഡിപി വളര്‍ന്നതായി കാണിക്കാനാകും. അതിനുള്ള തന്ത്രമാണ് ഈ നീക്കമെന്നും ജയറാം രമേശ് പറഞ്ഞു.

ഭീകരമായ തന്ത്രം! സമ്പദ് വ്യവസ്ഥയെ ശരിയാക്കാന്‍ പറ്റാത്തതുകൊണ്ട് ജിഡിപിയെ ‘ശരിയാക്കുക’ എന്നോ? 2018-19 ആണ് അടിസ്ഥാനവര്‍ഷമായി കണക്കാക്കേണ്ടത്.

ജയറാം രമേശ്

നിലവില്‍ 2011-12 വര്‍ഷം അടിസ്ഥാനമാക്കിയാണ് ജിഡിപി കണക്കാക്കുന്നത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ അടിസ്ഥാന വര്‍ഷം മാറ്റണമെന്നാണ് നിബന്ധന. ഈ നിബന്ധനയുടെ പേരു പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ കുറഞ്ഞ ജിഡിപി ബേസുള്ള വര്‍ഷം തെരഞ്ഞെടുക്കുന്നത്. 2016-17 വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 8.2 ശതമാനമായിരുന്നു. 2017-18ല്‍ നോട്ട് നിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച ആഘാതം മൊത്ത ആഭ്യന്തര ഉല്‍പാദനത്തെ പിടിച്ചുലച്ചു. 7.2 ശതമാനമാണ് 2017-18ലെ ജിഡിപി വളര്‍ച്ചാ റേറ്റ്.

കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ അടിസ്ഥാന വര്‍ഷം മാറ്റുന്നതില്‍ തീരുമാനമെടുക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് സഭയുടെ സെക്രട്ടറി പ്രവീണ്‍ ശ്രീവാസ്തവ വ്യക്തമാക്കിയിട്ടുണ്ട്. നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തികരംഗത്ത് പ്രതിസന്ധിയുണ്ടാക്കിയ വര്‍ഷം അടിസ്ഥാനമായെടുക്കരുതെന്ന ആവശ്യവുമായി അടുത്ത കാലം വരെ സര്‍ക്കാരിന്റെ മുഖ്യ സ്റ്റാറ്റിസ്റ്റിഷ്യന്‍ ആയിരുന്ന പ്രണബ് സെന്‍ രംഗത്തെത്തി.

നരേന്ദ്ര മോഡി  
ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രക്ഷോഭം; ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കേന്ദ്ര മന്ത്രിയെ തടഞ്ഞുവെച്ചു

2017-18 വര്‍ഷം അടിസ്ഥാനമായെടുത്താല്‍ മോഡി സര്‍ക്കാരിന്റെ ആദ്യഭരണകാലത്തെ (2014-19) ജിഡിപി കുറഞ്ഞതായി കാണും. ഒന്നാം സര്‍ക്കാരിന്റെ വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം സര്‍ക്കാരിന്റെ കാലത്തെ (2019-24) വളര്‍ച്ച മെച്ചമാണെന്ന് കണക്കുനോക്കുമ്പോള്‍ എല്ലാവര്‍ക്കും തോന്നും.

പ്രണബ് സെന്‍

അഞ്ച് വര്‍ഷത്തെ നിബന്ധനയനുസരിച്ച് നോക്കുകയാണെങ്കില്‍ സ്വാഭാവികമായും 2016-17 ആണ് ബേസ് ആയി വരേണ്ടത്. പക്ഷെ രണ്ട് വലിയ ഷോക്കുകളുണ്ടായ 2017-18 ആണ് അവര്‍ തെരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അടിസ്ഥാന വര്‍ഷം മാറ്റല്‍ അങ്ങേയറ്റം പ്രധാനപ്പെട്ട ഒന്നാണെന്നും പ്രണബ് സെന്‍ ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോഡി  
‘അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ സൗകര്യമില്ലെന്ന് പരാതിയുണ്ട്’;പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി 

ഇന്ത്യയുടെ 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായിരുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍(സിഎസ്ഒ) ഓഗസ്റ്റ് 30ന് പുറത്തുവിട്ട കണക്കുപ്രകാരമാണിത്. ഇത് മുന്‍പാദത്തിലെ വളര്‍ച്ച നിരക്കിനേക്കാള്‍ 0.8 ശതമാനം കുറവായിരുന്നു. 2018-19 വര്‍ഷത്തിലെ ആകെ ജിഡിപി വളര്‍ച്ചാനിരക്ക് 6.8 ശതമാനമാണ്.

ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിവിധ സംഘടനകളായ ഐഎംഎഫും റേറ്റിംഗ് ഏജന്‍സിയായ മൂഡിസും ലോക ബാങ്കും ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ചില പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികളുടെയും പുതിയ നിര്‍മാണ കമ്പനികളുടെയും കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുകയും രാജ്യമാകെ വായ്പാമേള നടത്തുവാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നരേന്ദ്ര മോഡി  
ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ബാബ്‌റി പള്ളിയില്‍ നിസ്‌കാരമുണ്ടായിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in