POPULAR READ

ഏതെങ്കിലും മതത്തിലും ജാതിയിലും വിശ്വസിക്കുന്ന ആളല്ല, എല്ലാത്തിനെയും നിയന്ത്രിക്കുന്ന ശക്തിയിലാണ് വിശ്വാസം: മഞ്ജു വാര്യര്‍

ഏതെങ്കിലും ഒരു മതത്തിലോ, ജാതിയിലോ വിശ്വസിക്കുന്ന ആളല്ലെന്ന് മഞ്ജു വാര്യര്‍. ക്ഷേത്രങ്ങളിലും പള്ളികളിലും പോകാറുണ്ടെന്നും മഞ്ജു വാര്യര്‍. എല്ലാറ്റിനേയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. പ്രകൃതി എന്ന് പറയുന്ന ആ വലിയ ശക്തിയില്‍ വിശ്വസിക്കുന്നു. അതിനെ ജാതിയുടേയും മതത്തിന്റേയും പേരിട്ട് വിളിക്കാനിഷ്ടപ്പെടുന്നില്ല. മംഗളം പ്രസിദ്ധീകരണമായ കന്യകയുടെ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന സിനിമയുടെ അടുത്ത ഷെഡ്യൂളിലാണ് മഞ്ജു വാര്യര്‍ ഇനി ജോയിന്‍ ചെയ്യാനിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ദ പ്രീസ്റ്റ് എന്ന ചിത്രം മഞ്ജു നവംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍, നവാഗതര്‍ക്കൊപ്പം ചതുര്‍മുഖം എന്ന ത്രില്ലര്‍ എന്നിവയാണ് പ്രേക്ഷകരിലെത്താനിരിക്കുന്ന മഞ്ജു വാര്യര്‍ സിനിമകള്‍.

ജാക്ക് ആന്‍ഡ് ജില്‍ തമിഴ് പതിപ്പായ സെന്റിമീറ്ററിന് വേണ്ടി തമിഴില്‍ പിന്നണി ഗായികയായി മഞ്ജു വാര്യര്‍ അരങ്ങേറ്റം കുറിച്ചിരുന്നു. വൈറലായി മാറിയ കിം കിം എന്ന പാട്ടിന്റെ തമിഴ് വേര്‍ഷനാണ് മഞ്ജു തമിഴില്‍ പാടിയത്.

ദ ക്യു/ THE CUE പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

manju warrier speaks about religion faith of god and caste

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

SCROLL FOR NEXT