Gulf

ഷെയ്ഖ് ഖലീഫയുടെ നിര്യാണം: അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി

യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ നിര്യാണത്തില്‍ മമ്മൂട്ടി അനുശോചിച്ചു. ദീർഘവീക്ഷണമുളള ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ. രാജ്യത്തിന് അദ്ദേഹത്തിന്‍റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രാലയമാണ് യുഎഇ രാഷ്ട്രപതിയും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ അന്തരിച്ച വിവരം ലോകത്തെ അറിയിച്ചത്.

വിയോഗത്തില്‍ രാജ്യത്ത് 40 ദിവസത്തെ ദുഖാചരണമാണ് പ്രഖ്യാപിച്ചിട്ടുളളത്. പതാക പകുതി താഴ്ത്തിക്കെട്ടും. സർക്കാരിലെ വിവിധ മന്ത്രാലയങ്ങള്‍ ഉള്‍പ്പടെയുളളവ ഔദ്യോഗിക ദു:ഖാചരണത്തിന്‍റെ ഭാഗമായി ശനിയാഴ്ച മുതല്‍ മൂന്ന് ദിവസം അടച്ചിടും. സ്വകാര്യമേഖലയിലും മൂന്ന് ദിവസമാണ് ദുഖാചരണം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT