Gulf

ഓണമെത്തി, ഒരുങ്ങി യുഎഇ

ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി യുഎഇ. കോവിഡ് ഭീതി ഒഴിഞ്ഞതോടെ കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഇത്തവണ സജീവമാണ് ഓണാഘോഷം.ഗൃഹാതുരതയുടെ മധുരം മേമ്പൊടി ചേർക്കുമ്പോള്‍ പ്രവാസിയുടെ ഓണാഘോഷത്തിന് മധുരമിരട്ടിയാണ്. വ്യാഴാഴ്ചയാണ് ഓണമെന്നുളളതുകൊണ്ടുതന്നെ വെളളിയും ഒപ്പം വാരാന്ത്യ അവധി ദിനങ്ങളായ ശനി,ഞായറും ചേർത്താകും യുഎഇ മലയാളികളുടെ ഇത്തവണത്തെ ഓണാഘോഷം. ഓഫീസോണവും കൂട്ടായ്മകളുടെ ഓണവും,അസോസിയേഷനുകളുടെ ഓണവുമൊക്കെയായി മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളും പ്രവാസലോകത്തെ പതിവ് കാഴ്ചകള്‍. യുഎഇ വിപണിയും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. പൂക്കളമൊരുക്കാന്‍ വിവിധ തരം പൂവുകള്‍ മുതല്‍ ഇലയും സദ്യവട്ടങ്ങള്‍ക്കുളള പച്ചക്കറികളുമെല്ലാം സുലഭം. ഉത്രാടപാച്ചിലിനുളള ഒരുക്കത്തിലാണ് പ്രവാസികള്‍.

ലോക ആഘോഷമാണ് ഓണം, എം എ യൂസഫലി

പ്രാദേശിക ആഘോഷമെന്നതിലല്ല, ദേശീയ ആഘോഷമെന്ന നിലയിലാണ് ഓണത്തെ കാണേണ്ടതെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം എ യൂസഫലി പറഞ്ഞു. വിവിധ സംഘടനകള്‍, രാജ്യക്കാരെല്ലാം ചേർന്ന് ഒരുമിച്ച് ഓണം ഉണ്ണുന്നത് കണ്ടിട്ടുണ്ട്. അതില്‍ ഭാഗമായിട്ടുണ്ട്. ലോക ആഘോഷമാണ് ഓണം. ലോകത്തെവിടെയെല്ലാം മലയാളികളുണ്ടോ അവിടെയെല്ലാം ആ രാജ്യത്തെ ആളുകള്‍ക്കൊപ്പം ഓണം ആഘോഷിക്കാറുണ്ട് മലയാളികളെന്നും അദ്ദേഹം പറഞ്ഞു.എല്ലാവർക്കും അദ്ദേഹം ഓണാശംസകളും നേർന്നു

ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം എ യൂസഫലി

പഴയിടത്തിന്‍റെ സദ്യ, ഓണം ആഘോഷിക്കാന്‍ ക്ഷണിച്ച് ലുലു

ഓണം കെങ്കേമമാക്കാ‍ന്‍ വിപുലമായ ഒരുക്കങ്ങളാണ് യുഎഇയിലെ വിവിധ ലുലു ഹൈപ്പർമാർക്കറ്റുകള്‍ നടത്തിയിട്ടുളളത്. വിവിധ തരത്തിലുളള വിലക്കുറവുകള്‍ നല്‍കി ഓണചന്ത സജീവമാണ്. ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന ഓണ വിഭവങ്ങള്‍ കാണാന്‍ ലുലു ഇന്‍റർനാഷണല്‍ ഗ്രൂപ്പ് ഡയറക്ടർ എം എ സലീമിന്‍റെ സാന്നിദ്ധ്യത്തില്‍ ചലച്ചിത്ര താരം നരെയ്നും ഐശ്വര്യലക്ഷ്മിയും ഷാ‍ർജ മുവെയ്ല ലുലു ഹൈപ്പർമാർക്കറ്റില്‍ എത്തിയിരുന്നു.

30,000 ത്തോളം പേർക്കാണ് ഓണസദ്യ ഒരുക്കുന്നത്. എന്നാല്‍ ആവശ്യക്കാർ കൂടുന്നതിനാല്‍ അതിന് മുകളിലേക്ക് പോകുമെന്നാണ് വിലയിരുത്തല്‍. സദ്യയ്ക്കായുളള അന്വേഷണങ്ങള്‍ അതാണ് സൂചിപ്പിക്കുന്നതെന്നും എം എ സലീം പറഞ്ഞു.

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഓണസദ്യ ഒരുക്കിയിട്ടുളളത്. 15 തരം പായസമുള്‍പ്പടെയുളള വിപുലമായ ഓണസദ്യ എട്ടാം തിയതിമുതല്‍ 11 ആം തിയതിവരെ ലുലു ഹൈപ്പർ മാർക്കറ്റുകളില്‍ ലഭിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT