Gulf

ഈദുല്‍ ഫിത്തർ : നീണ്ട അവധിയിലേക്ക് യുഎഇ

ഈദിന് 9 ദിവസം അവധി പ്രഖ്യാപിച്ച് ഷാർജ. ഏപ്രില്‍ 30 ശനിയാഴ്ച മുതല്‍ മെയ് 5 വ്യാഴാഴ്ച വരെയാണ് എമിറേറ്റില്‍ ഈദ് അവധി ദിനങ്ങള്‍. ഷാ‍ർജയില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ മൂന്ന് ദിവസമായതുകൊണ്ടുതന്നെ ഏപ്രില്‍ 29 വെള്ളിയാഴ്ച ഉള്‍പ്പടെ 10 ദിവസത്തെ നീണ്ട അവധിയാണ് ഷാർജക്കാർക്ക് ലഭിക്കുക. എമിറേറ്റിലെ സർക്കാർ ഓഫീസുകള്‍ മെയ് 9 മുതലാണ് പുനപ്രവർത്തനം ആരംഭിക്കുന്നത്.

സ്വകാര്യമേഖലയില്‍ ഷവ്വാല്‍ മൂന്ന് വരെ അവധി

യുഎഇയിലെ സ്വകാര്യമേഖലയില്‍ ഈദിന് ശമ്പളത്തോടുകൂടിയുളള അവധി റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെയാണ്. റമദാന്‍ 30 പൂർത്തിയാക്കി മെയ് 2 നാണ് ഈദുല്‍ ഫിത്തറെങ്കില്‍ സ്വകാര്യമേഖലയില്‍ ഏപ്രില്‍ 30 മുതല്‍ മെയ് 4 വരെ 5 ദിവസം അവധി ലഭിക്കും. അതേസമയം റമദാന്‍ 29 ദിവസമാണെങ്കില്‍ മെയ് 1 നായിരിക്കും ഈദുല്‍ ഫിത്തർ. അങ്ങനെയെങ്കില്‍ മെയ് 3 വരെ 4 ദിവസമാണ് അവധി ലഭിക്കുക. യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഫെഡറല്‍ സർക്കാർ ജീവനക്കാർക്ക് അവധി 8 ദിവസം

യുഎഇയിലെ ഫെഡറല്‍ സർക്കാർ ജീവനക്കാർക്ക് റമദാന്‍ 29 മുതല്‍ ഷവ്വാല്‍ 3 വരെയാണ് അവധിയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാഴാഴ്ച വൈകി വന്ന അറിയിപ്പ് അനുസരിച്ച് മെയ് ആറു വരെ അവധി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 30 മുതല്‍ മെയ് ആറുവരെയുളള 7 ദിവസത്തെ അവധിയും തുടർന്ന് ശനിയും ഞായറും വാരാന്ത്യ അവധി ദിനവും ലഭിക്കുന്നതോടെ മൊത്തം 9 ദിവസമാണ് ഫെഡറല്‍ സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കുക.മാസപ്പിറവി ദൃശ്യമാകുന്നതിന്‍റെ അടിസ്ഥാനത്തില്‍ ചാന്ദ്രനിരീക്ഷണകമ്മിറ്റിയാണ് ഈദ് ദിനം പ്രഖ്യാപിക്കുക.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT