അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

 അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്
Published on

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർക്വിസ് ഡെവലപേഴ്സ് ദുബായ് അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ചു. 22 നിലകളിലായി 2028 ല്‍ പൂർത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന മാർക്വിസ് വണ്ണില്‍ സ്റ്റുഡിയോ മുതല്‍ 2 കിടപ്പുമുറി അപാർട്മെന്‍റുകള്‍ വരെ 500 ഓളം യൂണിറ്റുകളാണ് ഉളളത്.

മാർക്വിസ്, മാർക്വിസ് സിഗ്നേച്ചർ എന്നീ രണ്ട് പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് ശേഷമാണ് പുതിയ പദ്ധതി പ്രഖ്യാപനം. സ്റ്റുഡിയോ യൂണിറ്റുകള്‍ ഉള്‍പ്പെടുത്തുന്ന ആദ്യത്തെ പദ്ധതിയാണ് മാർക്വിസ് വണ്‍. ഏറെ സന്തോഷത്തോടെയാണ് പുതിയ പദ്ധതി പ്രഖ്യാപനം നടത്തുന്നതെന്ന് മാർക്വിസ് ഡെവലപ്പേഴ്‌സിന്‍റെ മാനേജിംഗ് ഡയറക്ടർ മെസുക് മുഹമ്മദ് പറഞ്ഞു. സുഖകരമായ ജീവിത അന്തരീക്ഷവും ലാഭകരമായ നിക്ഷേപ അവസരങ്ങളുമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് മാർക്വിസ് ഡെവലപ്പേഴ്‌സിന്‍റെ ചെയർമാൻ പി.ബി. നവാസ് ഖാൻ വ്യക്തമാക്കി.

ദുബായില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നുളള പ്രമുഖർ സംബന്ധിച്ചു. വ്യക്തിപരമായി മികച്ച പ്രകടനം കാഴ്ചവച്ച റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർക്ക് ചടങ്ങില്‍ പാരിതോഷികം നല്കി. 2025 ന്‍റെ ആദ്യ പകുതിയിൽ മാർക്വിസ് പദ്ധതികളിലെ മികച്ച പ്രകടനത്തിന് പ്രധാനപ്പെട്ട അഞ്ച് റിയൽ എസ്റ്റേറ്റ് ഏജൻസികളെയും ആദരിച്ചു

Related Stories

No stories found.
logo
The Cue
www.thecue.in