Song Book
"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി
ക്യു സ്റ്റുഡിയോ സോങ് ബുക്കിൽ ഗായിക മഞ്ജരി.
ഇളയരാജയുടെ കൂടെ പാടിയാണ് തുടക്കം. ഒറ്റയടിക്ക് 5 പാട്ടുകൾ. 55 പാട്ടുകൾ ഇളയരാജയുടെ ഈണത്തിൽ പാടിയ ഗായിക. ചെറുപ്പം മുതൽക്ക് തന്നെ സംഗീതം പഠിച്ചു തുടങ്ങി. മകൾക്ക് എന്ന ചിത്രത്തിലെ മുകിലിൻ മകളെ എന്ന ഗാനത്തിന് ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം. മഴയിൽ രാത്രി മഴയിൽ മഞ്ജരിയെ വീണ്ടും സംസ്ഥാന പുരസ്കാരത്തിന് അർഹയാക്കി. രണ്ട് പതിറ്റാണ്ടിലേറെ നീളുന്ന സംഗീത സപര്യ മഞ്ജരി ക്യു സ്റ്റുഡിയോയോട് പങ്കുവയ്ക്കുന്നു. അഭിമുഖം ആദ്യ ഭാഗം.