15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി
Published on

കൊച്ചിയിൽ ആഡംബര വസതി സ്വന്തമാക്കി നടൻ നിവിൻ പോളി. തേവരയിൽ 15,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വാട്ടർ‌ഫ്രണ്ട് അപ്പാർട്ട്മെന്റാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്. കല്യാൺ ഡെവലപ്പേഴ്‌സ് രൂപകൽപ്പന ചെയ്‌ത എക്‌സ്‌ക്ലൂസീവ് പ്രോജക്റ്റിന്‍റെ ഭാഗമായുള്ള ഈ വസതിക്ക് 15 കോടി രൂപ വില വരുമെന്നാണ് വിവരം.

സ്വകാര്യ ഡെക്ക്, തടസങ്ങളില്ലാത്ത ബാക്ക് വാട്ടർ കാഴ്‌ച ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് കല്യാൺ ഡെവലപ്പേഴ്‌സ് ഈ എക്‌സ്‌ക്ലൂസീവ് പ്രോജക്റ്റിൽ ഒരുക്കിയിരിക്കുന്നത്. ഇതോടെ മലയാള സിനിമാ താരങ്ങളുടെ ഏറ്റവും ആഡംബരപൂർണമായ വാസസ്ഥലത്തിന്‍റെ ഉടമയാകും നിവിൻ പോളി.

അതേസമയം ബേബി ഗേൾ, സർവ്വം മായ - ദി ഗോസ്റ്റ് സ്റ്റോറി, ബെൻസ് എന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളാണ് നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നിവിന്‍ പോളി- ലിസ്റ്റിന്‍ സ്റ്റീഫന്‍- അരുണ്‍ വര്‍മ- ബോബി സഞ്ജയ് കോംബോ ഒരുമിക്കുന്ന ചിത്രമാണ് ബേബി ഗേള്‍. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഹൊറർ-കോമഡി സിനിമയാണ് സർവ്വം മായ. ലോകേഷ് കനകരാജ് തുടക്കമിട്ട സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ അടുത്ത ചിത്രമായ ബെൻസ്. രാഘവ ലോറൻസ് നായകനായി എത്തുന്ന ചിത്രത്തിൽ വാൾട്ടർ എന്ന് പേരുള്ള സ്റ്റൈലിഷ് വില്ലൻ റോളിലാണ് നിവിൻ പോളി എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in