Gulf

മാവേലിയായി ഈജിപ്ഷ്യന്‍ പൗരന്‍, പൂക്കളമിട്ടും സദ്യയൊരുക്കിയും വിവിധരാജ്യക്കാർ,ഇത് പ്രവാസ ഓണം

വർഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ പ്രജാക്ഷേമ തല്‍പരനായ മഹാബലിയെത്തുന്ന ഐതിഹ്യത്തിന്‍റെ ചുവടുപിടിച്ചാണ് ലോകത്തെ ഓരോ മലയാളിയും ഓണമാഘോഷിക്കുന്നത്.പ്രവാസലോകത്തെ ഓണാഘോഷത്തിന് ഭാഷയുടേയോ ദേശത്തിന്‍റെയോ വസ്ത്രങ്ങളുടെയോ ഭേദമില്ല. അക്ഷരാർത്ഥത്തില്‍ മാനുഷരെല്ലാം ഒന്നുപോലെ ഓണമാഘോഷിക്കുന്നത് കാണാന്‍ പ്രവാസത്തേക്ക് എത്തിയാല്‍ മതി. ഇത്തവണ ഷാർജയില്‍ ഒരു സ്വകാര്യ സ്ഥാപനം നടത്തിയ ഓണാഘോഷത്തിന് മാവേലിയായി എത്തിയത് ഈജിപ്ഷ്യന്‍ പൗരനായിരുന്നു.സ്ഥാപനത്തിലെ ജീവനക്കാരനായ അമീന്‍ മുഹമ്മദാണ് മാവേലിയായെത്തി സഹജീവനക്കാർക്കൊപ്പം ഓണമാഘോഷിച്ചത്.

പൂക്കളമിട്ടും ഓണസദ്യയൊരുക്കിയും ഓണാഘോഷം ഗംഭീരമാക്കിയ സഹപ്രവർത്തകരുടെ ഇടയിലേക്ക്, പുലിക്കളിയുടെ അകമ്പടിയോടെ ആഢംബര കാറിലാണ് ഈജിപ്ഷ്യന്‍ മഹാബലി വന്നിറങ്ങിയത്. "മാവേലി ഹബീബി.. വെൽകം ടു യു.എ.ഇ" എന്ന് ആർപ്പുവിളിച്ചാണ് സ്ഥാപനത്തിലെ മറ്റു ജീവനക്കാർ വരവേറ്റത്. മലയാളികളെ കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവരും പാകിസ്ഥാന്‍, സുഡാന്‍,ഈജിപ്ത്,ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുളളവരും ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. കസവുസാരിയും മുണ്ടും ഷർട്ടുമെല്ലാം അണിഞ്ഞ് തനിമലയാളികളായാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പലരും എത്തിയത്.

ജാതി മത ഭാഷ ഭേദമന്യേ ഒരുമിക്കുന്ന മലയാളികളുടെ ഓണാഘോഷത്തിൽ മാവേലിയുടെ വേഷം അണിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അമീൻ പറഞ്ഞു. പ്രവർത്തി ദിനമായതുകൊണ്ട് തിരുവോണനാളിൽ യുഎഇയിലെ പല ഓഫീസുകളിലും മലയാളികൾ വിവിധ രാജ്യക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഓണഘോഷങ്ങളാണ് നടത്തിയത്. കോവിഡ് കൊണ്ടുപോയ ഓണാഘോഷങ്ങള്‍ മറന്ന്, പൊലിമ വീണ്ടെടുത്ത് ഓണം ആഘോഷമാക്കിയിരിക്കുകയാണ് ലോകമെങ്ങുമുളള മലയാളികള്‍.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT