Gulf

ഷാർജസുല്‍ത്താന് പുസ്തകങ്ങള്‍കൊണ്ട് ആദരം, ഇന്‍സ്റ്റാളേഷന്‍ പ്രദർശനം നാളെ മുതല്‍

ഷാ‍ർജ ഭരണാധികാരിയും യുഎഇയിലെ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയ്ക്ക് പ്രവാസി സമൂഹത്തിന്‍റെ സ്നേഹാദരം. പുസ്തകങ്ങള്‍കൊണ്ട് ഒരുക്കിയ ത്രിമാന ആർട്ട് ഇന്‍സ്റ്റാളേഷന്‍റെ പ്രദർശനം നാളെ ആരംഭിക്കും. 60 അടി നീളവും 30 അടി വീതിയും 25 അടി ഉയരവും ഉള്ള ആർട്ട് ഇൻസ്റ്റാളേഷൻ പ്രശസ്ത ആർട്ട് ക്യൂറേറ്റർ ഡാവിഞ്ചി സുരേഷാണ് ഒരുക്കിയത്. ഷാ‍ർജ ഇന്ത്യന്‍ അസോസിയേഷന്‍റെ നേതൃത്വത്തിലാണ് ഇന്‍സ്റ്റാളേഷന്‍ ഒരുക്കിയത്.

തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഷാ‍ർജ ഗവണ്‍മെന്‍റ് ജില്ലാ ഗ്രാമകാര്യ വകുപ്പ് ചെയർമാന്‍ ഷെയ്ഖ് മാജിദ് ബിൻ സുൽത്താൻ ബിൻ സാഖർ അൽ ഖാസിമി ഇന്‍സ്റ്റാലേഷന്‍ അനാച്ഛാദനം ചെയ്യും. ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്നും ഷാ‍ർജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വൈ എ റഹീം അറിയിച്ചു. ഷാർജ എക്സ്പോ സെന്‍ററില്‍ ഹാള്‍ നമ്പർ ഒന്നിലുളള പ്രദർശനം ജൂണ്‍ 29 വരെയാണ്. രാവിലെ 10 മുതല്‍ രാത്രി എട്ടുമണിവരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രദർശനം കാണാം.ഒ​രേ​സ​മ​യം 5,000ത്തോ​ളം പേ​ർ​ക്ക്​ മൊ​ബൈ​ലി​ൽ കാ​ണാ​നു​ള്ള അ​ത്യാ​ധുനിക സംവിധാനമാണ് ഒരുക്കിയിട്ടുളളതെന്നും സംഘാടകർ പറഞ്ഞു.

യുഎഇയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച ഒരു ലക്ഷത്തോളം പുസ്തകങ്ങളാണ് ഇന്‍സ്റ്റാളേഷന് ഉപയോഗിച്ചിരിക്കുന്നത്. പ്ര​ദ​ർ​ശ​ന​ത്തി​ന്​ ശേ​ഷം ഈ ​പു​സ്ത​ക​ങ്ങ​ൾ കേ​ര​ള​ത്തി​ലെ വാ​യ​ന​ശാ​ലകളിലേക്ക് സംഭാവന ചെയ്യുമെന്നും വൈ എ റഹീം അറിയിച്ചു. വായനയേയും പുസ്തകങ്ങളേയും ഇഷ്ടപ്പെടുന്ന ഷാർജ സുല്‍ത്താന് പ്രവാസി സമൂഹം നല്‍കുന്ന ആദരവാണ് ഇന്‍സ്റ്റാളേഷന്‍. വാര്‍ത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടി.വി.നസീർ, ട്രഷറർ ടി.കെ.ശ്രീനാഥൻ, വൈസ് പ്രസിഡന്‍റ് മാത്യു ജോൺ, ജോയിന്‍റ് സെക്രട്ടറി മനോജ് വർഗീസ്,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, ഹരിലാൽ, സുനിൽരാജ് എന്നിവരും പങ്കെടുത്തു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT