നികോണ്‍ സെഡ് ആർ മധ്യപൂർവ്വദേശ വിപണിയില്‍ അവതരിപ്പിച്ചു

നികോണ്‍ സെഡ് ആർ മധ്യപൂർവ്വദേശ വിപണിയില്‍ അവതരിപ്പിച്ചു
Published on

നികോണ്‍ ഇസഡ് സിനിമാ നിരയിലെ ഏറ്റവും പുതിയ മോഡല്‍ മധ്യപൂർവ്വദേശ വിപണിയില്‍ അവതരിപ്പിച്ചു. ദുബായില്‍ നടന്ന പരിപാടിയിലാണ് പുതിയ ക്യാമറ അനാച്ഛാദനം ചെയ്തത്. 'നിക്കോൺ സെഡ് ആർ പ്രീമിയർ' എന്ന പേരിലാണ് പരിപാടി നടന്നത്. നിക്കോൺ ഇസഡ് ആറിൽ പൂർണ്ണമായും ചിത്രീകരിച്ച ഹ്രസ്വചിത്രത്തിന്‍റെ പ്രദർശനവും നടന്നു.നിക്കോൺ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്കയുടെ പ്രൊഡക്ഷനായ 'ദ് സെഡ് ആർ ഫിലിം' പ്രദർശനത്തോടെയാണ് ഷോ ആരംഭിച്ചത്. തുടർന്ന് മുഹമ്മദ് റേസായിയുടെ ‘ഇൻ ദ് നെയിം ഓഫ് ഗോഡ്’, ഡോ. അലി മുഹമ്മദ് സംവിധാനം ചെയ്ത ഡോക്യുമെന്‍ററി ‘എ സ്റ്റോറി ഓഫ് എ സ്റ്റോറി ടെല്ലർ’, യോബൽ മുചാങ്ങിന്‍റെ ‘ഐലൻഡ് ഓഫ് സെക്കൻഡ് ചാൻസസ്’ എന്നിവയും പ്രദർശിപ്പിച്ചു.

നരേന്ദ്ര മേനോൻ
നരേന്ദ്ര മേനോൻ

പൂർണ ഫ്രെയിം സെൻസറോടുകൂടിയ നിക്കോൺ സെഡ് ആർ, റെഡുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത നിക്കോണിന്‍റെ പ്രത്യേക ആർ ത്രിഡി എൻഇ റോ റെക്കോർഡിങ് ഫോർമാറ്റ് ഉപയോഗിക്കുന്നു എന്നതാണ്. ഇതിൽ പരമാവധി 6കെ/59.94പി റെക്കോർഡിങ് സാധ്യമാണ്.15+ സ്റ്റോപ്പുകളുടെ ഡൈനാമിക് റേഞ്ചും ഡ്യുവൽ ബേസ് ഐഎസ്ഒ 800, 6400 എന്നിവയിലൂടെ ഏത് പ്രകാശ സാഹചര്യത്തിലും ചിത്രത്തെ സൂക്ഷ്മമായി പകർത്തുന്നു. 32-ബിറ്റ് ഫ്ലോട്ട് ഓഡിയോ റെക്കോർഡിങ് സൗകര്യമുള്ള ലോകത്തിലെ ആദ്യത്തെ ഇന്‍റർചേഞ്ചബിൾ ലെൻസ് ഫുൾ-ഫ്രെയിം ക്യാമറയെന്നതും പ്രത്യേകതയാണെന്ന് നിക്കോണ്‍ അവകാശപ്പെട്ടു. വീഡിയോഗ്രഫി രംഗത്തെ നിർണായക ചുവടുവയ്പാണിതെന്ന് നിക്കോൺ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മാനേജിങ് ഡയറക്ടർ നരേന്ദ്ര മേനോൻ പറഞ്ഞു.ആധുനിക വിഷയ-തിരിച്ചറിയൽ ഓട്ടോഫോക്കസ് (എഎഫ്), ഉയർന്ന പ്രകാശനമുള്ള 4.0-ഇഞ്ച് ഡിസിഐ-പി3 മോണിറ്റർ, 540 ഗ്രാം ഭാരമുള്ള കോംപാക്ട് ബോഡി എന്നിവയും സവിശേഷതകളാണ്. നിക്കോൺ അംബാസഡർ മജിദ് അൽസാബിയും ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in