Gulf

7 കോടി സമ്മാനമെന്നറിയിച്ച് ഫോണ്‍ കോള്‍, വിശ്വാസമാകാതെ രതീഷ്, സ്ഥിരീകരിച്ചതോടെ ഞെട്ടല്‍ 

THE CUE

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം യുഎസ് ഡോളര്‍ (7 കോടി രൂപ) സമ്മാനം. കോട്ടയം കുറവിലങ്ങാട് പഞ്ചമിയില്‍ പി ആര്‍ രതീഷ് കുമാറിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. ദുബായ് ബിസിനസ് ബേയില്‍ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് രതീഷ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാറുണ്ട്. ഏപ്രില്‍ 2 നാണ് കൂപ്പണ്‍ എടുത്തത്. ഡ്യൂട്ടി ഫ്രീ അധികൃതര്‍ സമ്മാന വിവരമറിയിച്ച് വിളിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്ന് രതീഷ് പറയുന്നു.

തുടര്‍ന്ന് ഡ്യൂട്ടി ഫ്രീയുടെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ച് നമ്പര്‍ പരിശോധിച്ച് ഉറപ്പുവരുത്തി. 10 വര്‍ഷമായി രതീഷ് യുഎഇയിലുണ്ട്. രമ്യയാണ് ഭാര്യ.7 കോടി നേട്ടം, ദുബായില്‍ ഒപ്പമുള്ള രമ്യയും ആദ്യം വിശ്വസിച്ചില്ലെന്ന് രതീഷ് പറയുന്നു. കോടികള്‍ സമ്മാനത്തുക ലഭിച്ചെങ്കിലും പ്രവാസം മതിയാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും രതീഷ് വ്യക്തമാക്കുന്നു.

ആ പോസ്റ്ററിൽ കാണുന്നതൊക്കെ ഒരു ഗുമ്മിന്, 'മേനേ പ്യാർ കിയാ'യിലേത് ഫൺ ക്യാരക്ടർ: ഹൃദു ഹാറൂണ്‍

പര്‍ദ സ്ത്രീ പക്ഷ സിനിമയല്ല, മറിച്ച് കണ്ടന്‍റ് ഓറിയന്‍റഡ് ചിത്രം: അനുപമ പരമേശ്വരന്‍

'കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകന്മാരെല്ലാം ഊളകളാണ്' എന്ന് കല്യാണ ഫോട്ടോയ്ക്ക് താഴെ ഒരുപാട് വന്നു: അജു വര്‍ഗീസ്

മാസ് സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന് കാണിക്കണമായിരുന്നു, അതാണ് ആവേശം: ഫഹദ് ഫാസില്‍

പ്രിയദര്‍ശന്‍ സിനിമകളോട് ആരാധന മൂത്ത് ചെയ്ത പടമാണ് 'സാഹസം': ബിബിന്‍ കൃഷ്ണ

SCROLL FOR NEXT