

ഹോളിവുഡ് താരം ഡേവിഡ് ഹാർബറിനെതിരെ നിയമനടപടി സ്വീകരിച്ച് നടി മില്ലി ബോബി ബ്രൗൺ. സ്‌ട്രേഞ്ചർ തിങ്‌സ് എന്ന സീരീസിന്റെ ചിത്രീകരണത്തിനിടയിൽ ചിത്രീകരണത്തിനിടയിൽ നടൻ ഉപദ്രവിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് മില്ലി ബോബി ബ്രൗൺ പരാതി ഉന്നയിച്ചിരിക്കുന്നത് എന്ന് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മില്ലി ബോബി ബ്രൗണിന്റെ പരാതിയെ തുടർന്ന് നെറ്റ്ഫ്ലിക്സ് അധികൃതരും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ സീസണിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് മില്ലി നടനെതിരെ പരാതി നൽകിയെന്നും നിരവധി പേജുകൾ അടങ്ങിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു എന്നും ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2016ൽ സ്ട്രീമിങ് ആരംഭിച്ച സീരീസാണ് സ്‌ട്രേഞ്ചർ തിങ്‌സ്. ഒരു കൂട്ടം സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയുള്ള ഒരു സയൻസ് ഫിക്ഷൻ ഹൊറർ പരമ്പരയായ സ്‌ട്രേഞ്ചർ തിങ്‌സിൽ ഇലവൻ എന്ന കഥാപാത്രത്തെയാണ് മില്ലി ബോബി ബ്രൗൺ അവതരിപ്പിക്കുന്നത്. ഇലവണിനെ വളർത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ ജിം ഹോപ്പറിന്റെ വേഷത്തിലാണ് ഡേവിസ് ഹാർബർ എത്തുന്നത്.