

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇത് ഏഴാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിലൂടെ ഷംല ഹംസ മികച്ച നടിയായി. മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാമർശത്തിന് ടൊവിനോ തോമസും ആസിഫ് അലിയും അർഹരായി.
മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച സംവിധായകനുള്ള പുരസ്കാരം ചിദംബരം നേടി. മികച്ച സ്വഭാവനടൻ, ഛായാഗ്രാഹകൻ, തിരക്കഥ, കലാസംവിധാനം, ഗാനരചയിതാവ്, ശബ്ദമിശ്രണം, ശബ്ദരൂപകൽപന, കളറിസ്റ്റ് എന്നിങ്ങനെ 10 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ‘പ്രേമലു’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് കരസ്ഥമാക്കി. ഈ വർഷവും മികച്ച കുട്ടികളുടെ ചിത്രം, ബാലതാരം എന്നീ പുരസ്കരണങ്ങളിലേക്ക് ആരെയും പരിഗണിച്ചില്ല.
അവാര്‍ഡുകളുടെ മുഴുവന്‍ പട്ടിക:
മികച്ച ചലച്ചിത്ര ഗ്രന്ഥം: പെൺപാട്ട് താരകൾ, രചയിതാവ് സി. മീനാക്ഷി
പ്രത്യേക ജൂറി പരാമർശം – ചിത്രം- പാരഡൈസ്- നിർമാതാവ്- ആന്റോ ചിറ്റിലപ്പള്ളി, അനിത ചിറ്റിലപ്പള്ളി, സംവിധാനം – പ്രസന്ന വിധാനഗൈ
സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനുമുള്ള പ്രത്യേക പുരസ്കാരം- പായൽ കപാഡിയ- ഓൾ വീ ഇമാജിൻ അസ് നൈറ്റ്
മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി
മികച്ച വിഷ്വൽ എഫക്ട്: അജയന്റെ രണ്ടാം മോഷണം
മികച്ച ജനപ്രിയ ചിത്രം: പ്രേമലു
മികച്ച നവാഗത സംവിധായകന്‍: ഫാസിൽ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ)
മികച്ച നൃത്തസംവിധാനം: സുമേഷ് സുന്ദർ(ബൊഗെയ്ൻ വില്ല)
മികച്ച വസ്ത്രാലങ്കാരം: സമീറ സനിഷ് (രേഖാ ചിത്രം, ബൊഗെയ്ൻ വില്ല)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്: സയനോര ഫിലിപ്( ബറോസ്)
മികച്ച മേയ്ക്കപ്പ് ആർട്ടിസ്റ്റ്: റോണക്സ് സേവിയർ (ഭ്രമയുഗം, ബൊഗെയ്ൻ വില്ല)
മികച്ച ചിത്രസംയോജകൻ: സൂരജ് ഇ. എസ്(കിഷ്കിന്ധാകാണ്ഡം)
മികച്ച കലാസംവിധായകൻ; അജയൻ ചാലിശേരി( മഞ്ഞുമ്മൽ ബോയ്സ്)
മികച്ച സംഗീത സംവിധായകൻ:സുഷിൻ ശ്യാം
മികച്ച ഗാനരചയിതാവ്: ഹിരൺദാസ് മുരളി (വേടൻ) (മഞ്ഞുമ്മൽ ബോയ്സ്: വിയർപ്പുതുന്നിയിട്ട കുപ്പായം)
മികച്ച ഗായകൻ: ഹരിശങ്കർ( എആർഎം)
മികച്ച ഗായിക – സെബാ ടോമി ( ആരോരും കേറിടാത്തൊരു ചില്ലയിൽ- അം അ)
മികച്ച കഥാകൃത്ത്- പ്രസന്ന വിധാനഗൈ (പാരഡൈസ്)
മികച്ച തിരക്കഥാകൃത്ത്(അഡാപ്റ്റേഷൻ): ലാജോ ജോസ്, അമൽ നീരദ്
മികച്ച തിരക്കഥാകൃത്ത്: ചിദംബരം
മികച്ച ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്)
മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തലസംഗീതം) – ക്രിസ്റ്റോ സേവ്യര്‍ ( ഭ്രമയുഗം)
മികച്ച നൃത്ത സംവിധാനം- സുമേഷ് സുന്ദർ, ജിഷ്ണു ദാസ് എം വി (ബോഗെയ്ൻ വില്ല)
മികച്ച ശബ്ദ രൂപ കൽപ്പന – അഭിഷേക് നായർ, ഷിജിൻ മെൽവിൻ ഹട്ടൻ ( മഞ്ഞുമ്മൽ ബോയ്സ്)
മികച്ച ശബ്ദമിശ്രണം- ഷിജിൻ മെൽവിൻ ഹട്ടൻ, ഫസൽ എ ബക്കർ (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച എഡിറ്റിങ്ങ് – സൂരജ് ഇ എസ് (കിഷ്കിന്ധാകാണ്ഡം)
മികച്ച സ്വഭാവ നടൻ: സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർഥ് ഭരതൻ (ഭ്രമയുഗം )
മികച്ച സ്വഭാവ നടി: ലിജോമോൾ (നടന്ന സംഭവം)
മികച്ച ചിത്രം: മഞ്ഞുമ്മൽ ബോയ്സ്
മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ
മികച്ച നടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
മികച്ച നടി(പ്രത്യേക ജൂറി പരാമർശം): ജ്യോതിർമയി (ബൊഗെയ്ൻ വില്ല)
മികച്ച നടൻ(പ്രത്യേക ജൂറി പരാമർശം): ടോവിനോ തോമസ് (എആർഎം), ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം)
മികച്ച നടൻ: മമ്മൂട്ടി (ഭ്രമയുഗം)