Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഏറ്റവും അധികം തവണ നേടുന്ന നടൻ എന്ന റെക്കോർഡ് തന്റേതാക്കി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി.

പ്രത്യേക ജൂറി പരാമർശം: ആസിഫ് അലി (കിഷ്കിന്ധാ കാണ്ഡം)

മികച്ച നടൻ: മമ്മൂട്ടി (ഭ്രമയുഗം)

മികച്ച ചിത്രം: മഞ്ഞുമ്മൽ ബോയ്സ്

മികച്ച സംവിധായകൻ:  ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച ജനപ്രിയ ചിത്രം: പ്രേമലു

മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (രേഖാചിത്രം, ബോഗയ്ൻവില്ല)

മികച്ച നവാഗത സംവിധായകൻ: ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)

സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാ​ഗം: പായൽ കപാഡിയ (പ്രഭയായ് നിനച്ചതെല്ലാം)

മികച്ച ചലച്ചിത്ര ലേഖനം: ഡോ.വത്സൻ വാതുശേരി

മികച്ച ചലച്ചിത്രഗ്രന്ഥം: പെൺ പാട്ട് താരകൾ, സി.എസ്. മീനാക്ഷി

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനങ്ങൾ ആരംഭിച്ചു. തൃശൂർ രാമനിലയത്തിൽ വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുന്നത്. നടനും നിർമ്മാതാവുമായ പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്. ഈ വർഷം ആകെ 128 സിനിമകൾ അവാർഡിനായി സമർപ്പിച്ചിരുന്നത്.

logo
The Cue
www.thecue.in